കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കണ്ണൂര്‍ മുണ്ടേരി സ്വദേശി മനോജ് ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി വീട്ടില്‍ വച്ചായിരുന്നു അപകടം. മനോജ് ഒറ്റയ്‌ക്കാണ് താമസിക്കുന്നത്.
വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയില്‍ മനോജിനെ അടുക്കളയിലെ നിലത്ത് കണ്ടെത്തിയത്. ശരീരത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറുമുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















