Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സാങ്കേതികവിദ്യയുടെ ചാമ്പ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 12:08 pm IST
in Main Article

Ashwni

അശ്വിനി വൈഷ്ണവ്,
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി

സര്‍ക്കാരില്‍ നിന്ന് ഒരു രേഖ ലഭിക്കുന്നത് സുദീര്‍ഘ പ്രയത്നമായിരുന്ന കാലം ഓര്‍ക്കുന്നുണ്ടോ? ഒന്നിലധികം യാത്രകള്‍, നീണ്ട ക്യൂകള്‍, ക്രമരഹിതമായ ഫീസ്? ഇപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ ഫോണിലാണ്. ഈ പരിവര്‍ത്തനം യാദൃച്ഛികമായി സംഭവിച്ചതല്ല.

പ്രധാനമന്ത്രി മോദി സാങ്കേതികവിദ്യയെ ഭാരതത്തിന്റെ ഏറ്റവും വലിയ ആയുധമാക്കി മാറ്റി. മുംബൈയിലെ ഒരു വഴിയോരക്കച്ചവടക്കാരന്‍ ഒരു കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവിന്റെ അതേ യുപിഐ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ, അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍, സ്ഥാനക്രമങ്ങള്‍ക്ക് അതീതമാണ്. ഈ പരിവര്‍ത്തനം അദ്ദേഹത്തിന്റെ അന്ത്യോദയ എന്ന പ്രധാന തത്വചിന്തയെ പ്രതിഫലിപ്പിക്കുന്നു. വരിയിലെ ഏറ്റവും അവസാന വ്യക്തിയിലേക്കും എത്തിച്ചേരുക. എല്ലാവര്‍ക്കുമായി സാങ്കേതികവിദ്യയെ ജനാധിപത്യവത്കരിക്കുക എന്നതാണ് എല്ലാ ഡിജിറ്റല്‍ സംരംഭങ്ങളുടെയും ലക്ഷ്യം. ഗുജറാത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത് ഭാരതത്തിന്റെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ അടിത്തറയായി.

ഗുജറാത്ത്: ആരംഭം കുറിച്ചയിടം

മുഖ്യമന്ത്രിയായിരിക്കെ, സാങ്കേതികവിദ്യയുടെയും നൂതനാശയത്തിന്റെയും ഉപയോഗത്തിലൂടെ മോദി ഗുജറാത്തിനെ രൂപാന്തരപ്പെടുത്തി. 2003 ല്‍ ആരംഭിച്ച ജ്യോതിഗ്രാം പദ്ധതിയില്‍ ഫീഡര്‍ വേര്‍തിരിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു. ആസൂത്രണം ചെയ്ത കാര്‍ഷിക വൈദ്യുതിയിലൂടെ ഭൂഗര്‍ഭജല ശോഷണം മന്ദഗതിയിലായപ്പോള്‍, 24ഃ7 വൈദ്യുതി ഉപയോഗിച്ച് ഗ്രാമീണ വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിച്ചു.
സ്ത്രീകള്‍ക്ക് രാത്രിയില്‍ പഠിക്കാന്‍ സാധിച്ചു, ചെറുകിട ബിസിനസുകള്‍ അഭിവൃദ്ധിപ്പെട്ടു, ഗ്രാമീണ നഗര കുടിയേറ്റം കുറച്ചു. ഒരു പഠനമനുസരിച്ച്, 1,115 കോടി രൂപയുടെ നിക്ഷേപം വെറും 2.5 വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിച്ചു.

2012 ല്‍ നര്‍മ്മദ കനാലില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ പദ്ധതി പ്രതിവര്‍ഷം 16 ദശലക്ഷം യൂണിറ്റുകള്‍ ഉല്പാദിപ്പിച്ചു, 16,000 വീടുകള്‍ക്ക് ഇത് ധാരാളമായിരുന്നു. ഇത് ബാഷ്പീകരണ നിരക്ക് കുറയ്‌ക്കുകയും ഒടുവില്‍ ജലലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഈ ഇരട്ട ആനുകൂല്യ സമീപനം പ്രധാനമന്ത്രി മോദിയുടെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ പ്രകടമാക്കുന്നു. ഒരൊറ്റ ഇടപെടലിലൂടെ ഇത് ഒന്നിലധികം പ്രശ്നങ്ങള്‍ പരിഹരിച്ചു. ജലം സംരക്ഷിക്കുന്നതിനൊപ്പം ശുദ്ധമായ ഊര്‍ജ്ജം ഉല്പാദിപ്പിച്ചു. ഒറ്റപ്പെട്ട പരിഹാരങ്ങള്‍ക്കപ്പുറം കാര്യക്ഷമതയും സ്വാധീനവും ഇത് പ്രകടമാക്കി.

അമേരിക്കയും സ്പെയിനും ആഗോളതലത്തില്‍ സ്വീകരിച്ചത് നൂതനാശയത്തിന്റെ ഫലപ്രാപ്തിക്ക് വിശ്വാസ്യത നല്‍കുന്നു.
ഇ-ധാര സംവിധാനം വഴി ഭൂമി രേഖകള്‍ ഡിജിറ്റൈസ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മുഖ്യമന്ത്രിയെ കാണാന്‍ ടണഅഏഅഠ പൗരന്മാരെ അനുവദിച്ചു. ഓണ്‍ലൈന്‍ ടെന്‍ഡറുകള്‍ അഴിമതി ഇല്ലാതാക്കി.

ഈ സംരംഭങ്ങള്‍ അഴിമതി കുറയ്‌ക്കുകയും സര്‍ക്കാര്‍ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്തു. ഗുജറാത്തില്‍ തുടര്‍ച്ചയായി നേടിയ വലിയ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതിഫലിക്കുന്ന, ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസം അദ്ദേഹം പുനഃസ്ഥാപിച്ചു.

ദേശീയ ക്യാന്‍വാസ്

2014ല്‍ അദ്ദേഹം ഗുജറാത്തിന്റെ അനുഭവവും പഠനവും ദല്‍ഹിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ മാനദണ്ഡം വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉള്‍ച്ചേര്‍ക്കല്‍ നടപ്പില്‍ വരുത്തിയ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യമായ ഇന്ത്യ സ്റ്റാക്ക് രൂപപ്പെട്ടു. ജാം ത്രിത്വം അതിന്റെ അടിത്തറയിട്ടു.ജന്‍ ധന്‍ അക്കൗണ്ടുകള്‍ 53 കോടിയിലധികം ജനങ്ങളെ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവന്നു.

വഴിയോര കച്ചവടക്കാര്‍, ദിവസ വേതന തൊഴിലാളികള്‍, ഗ്രാമീണ കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇത് അവര്‍ക്ക് സുരക്ഷിതമായി സമ്പാദിക്കാനും, ആനുകൂല്യങ്ങള്‍ നേരിട്ട് സ്വീകരിക്കാനും, വായ്‌പ ലഭ്യതയ്‌ക്കും പ്രാപ്തമാക്കി. ആധാര്‍ ഇതുവരെ 142 കോടി രജിസ്ട്രേഷനുകള്‍ നടത്തി പൗരന്മാര്‍ക്ക് ഒരു ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കി. ഒന്നിലധികം രേഖ പരിശോധനകള്‍ ആവശ്യമായി വരുന്നതിനു പകരം സര്‍ക്കാര്‍ സേവനങ്ങള്‍ പ്രാപ്യമാകുന്നത് എളുപ്പമായി.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡി ബി !ടി) ഇടനിലക്കാരെ ഇല്ലാതാക്കുകയും പണച്ചോര്‍ച്ച കുറയ്‌ക്കുകയും ചെയ്തു. ഡിബിടിയുടെ ഉപയോഗത്തില്‍ നിന്നുള്ള ലാഭം ഇതുവരെ 4.3 ലക്ഷം കോടിയിലധികമാണ്. കൂടുതല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനാണ് ഈ സമ്പാദ്യം ഉപയോഗിക്കുന്നത്.

മുമ്പ്, ഉപഭോക്തൃ പരിശോധന ഒരു സങ്കീര്‍ണ്ണമായ പ്രക്രിയയായിരുന്നു. ഇതിന് ഭൗതിക രേഖ പരിശോധനകള്‍, നേരിട്ട് ഹാജരായുള്ള പ്രക്രിയകള്‍, ഒന്നിലധികം ടച്ച് പോയിന്റുകള്‍ എന്നിവ ആവശ്യമായിരുന്നു. മുമ്പ് സേവന ദാതാക്കള്‍ക്ക് ഒരു പരിശോധനയ്‌ക്ക് നൂറുകണക്കിന് രൂപ ചെലവാകുമായിരുന്നു. ആധാര്‍ അധിഷ്ഠിത ഇകെവൈസി ഇത് ഒരു പ്രാമാണീകരണത്തിന് വെറും 5 രൂപയായി കുറച്ചു. ഇപ്പോള്‍ ഏറ്റവും ചെറിയ ഇടപാടുകള്‍ പോലും സാമ്പത്തികമായി ലാഭകരമായി മാറിയിരിക്കുന്നു.

ഭാരതം പണം നല്‍കുന്ന രീതിയെ യുപിഐ മാറ്റിമറിച്ചു. ഇതുവരെ 55 കോടിയിലധികം ഉപയോക്താക്കള്‍ ഇടപാട് നടത്തി. 2025 ആഗസ്തില്‍ മാത്രം, 24.85 ലക്ഷം കോടി മൂല്യമുള്ള 20 ബില്യണിലധികം ഇടപാടുകള്‍ നടന്നു.

മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ബാങ്ക് ഇടപാടുകളില്‍ നിന്ന് 2 സെക്കന്‍ഡില്‍ താഴെയുള്ള ഫോണ്‍ സ്‌കാനിലേക്ക് പണ കൈമാറ്റം മാറിയിരിക്കുന്നു. ബാങ്ക് സന്ദര്‍ശനങ്ങള്‍, ക്യൂകള്‍, പേപ്പര്‍ വര്‍ക്ക് എന്നിവ ഏതാണ്ട് കാലഹരണപ്പെട്ടിരിക്കുന്നു. ഇപ്പോള്‍, തല്‍ക്ഷണ ക്യുആര്‍ കോഡ് പേയ്‌മെന്റുകള്‍ വഴി ഇടപാടുകള്‍ മാറ്റിമറിച്ചു.ഒരു മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ഒരു ബാങ്കും, ഒരു പേയ്‌മെന്റ് ഗേറ്റ്വേയും, ഒരു സേവന കേന്ദ്രവുമാണ്.

പ്രഗതി ഭരണ ഉത്തരവാദിത്തത്തെ മാറ്റിമറിച്ചു. പ്രതിമാസ വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ പ്രധാനമന്ത്രിയെ നേരിട്ട് പദ്ധതി നിരീക്ഷണത്തിലേക്ക് ഈ പ്ലാറ്റ്ഫോം കൊണ്ടുവരുന്നു. പ്രധാനമന്ത്രി തത്സമയ വീഡിയോയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയുമ്പോള്‍, ഉത്തരവാദിത്തം കൂടുതല്‍ മെച്ചപ്പെടും.

എല്ലാവര്‍ക്കുമുള്ള സാങ്കേതികവിദ്യ

സാങ്കേതികവിദ്യ കൃഷിയെയും ആരോഗ്യ സംരക്ഷണത്തെയും അടിസ്ഥാനപരമായി മാറ്റിമറിച്ചു. പിഎം-കിസാന്‍ പദ്ധതി 11 കോടി കര്‍ഷകര്‍ക്ക് നേരിട്ട് വരുമാന പിന്തുണ ഡിജിറ്റലായി നല്‍കുന്നു. ഡിജിലോക്കറില്‍ ഇപ്പോള്‍ 57 കോടിയിലധികം ഉപയോക്താക്കളുണ്ട്, 967 കോടി രേഖകള്‍ ഡിജിറ്റലായി സംഭരിച്ചിരിക്കുന്നു. നിങ്ങളുടെ ്രൈഡവിങ് ലൈസന്‍സ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവ നിങ്ങളുടെ ഫോണില്‍ സുരക്ഷിതമായി നിലനില്‍ക്കുന്നു.

പോലീസ് പരിശോധനകള്‍ക്ക് ഇനി റോഡിലായിരിക്കുമ്പോള്‍ ഭൗതിക പേപ്പറുകള്‍ക്കായി ബുദ്ധിമുട്ടേണ്ടതില്ല. ഡിജിലോക്കറില്‍ നിന്നുള്ള നിങ്ങളുടെ ഡിജിറ്റല്‍ ലൈസന്‍സ് കാണിക്കുക. ആധാര്‍ പരിശോധനയിലൂടെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് ഇപ്പോള്‍ സുഗമമായി.

ബഹിരാകാശവും നൂതനാശയവും

അസാധ്യമെന്ന് തോന്നിയത് ഭാരതം നേടി. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയിലെത്തി, അതും ഒരു ഹോളിവുഡ് സിനിമയേക്കാള്‍ കുറഞ്ഞ ബജറ്റില്‍. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് വെറും 450 കോടിയാണ് ചെലവായത്. ചന്ദ്രയാന്‍3 ഭാരതത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി ഇറങ്ങുന്ന രാജ്യമായും മാറ്റി.

ഐഎസ്ആര്‍ഒ ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച്, ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. നമ്മുടെ റോക്കറ്റുകള്‍ ഇപ്പോള്‍ 34 രാജ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ വഹിക്കുന്നു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന നാലാമത്തെ രാജ്യമായി ഗഗന്‍യാന്‍ ദൗത്യം ഭാരതത്തെ മാറ്റും.

ആഗോള നേതൃത്വം

കോവിഡ്19 ബാധിച്ചപ്പോള്‍, ലോകം വാക്സിന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിടേണ്ടിവന്നു. ഭാരതം അതിന്റെ ശക്തിയിലൂടെ പ്രതികരിച്ചു. കോവിന്‍ പ്ലാറ്റ്ഫോം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിര്‍മ്മിച്ചു ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്‌പ്പ് യജ്ഞം എന്ന സമഗ്ര ഡിജിറ്റല്‍ പരിഹാരം. ഡിജിറ്റല്‍ കൃത്യതയോടെ 200 കോടി വാക്സിന്‍ ഡോസുകള്‍ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തു. ഉപയോഗിക്കാത്ത വാക്സിനുകള്‍ കൂടുതല്‍ ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് തല്‍ക്ഷണം വഴിതിരിച്ചുവിട്ടു. നയപരമായ ഇച്ഛാശക്തിയാല്‍ നയിക്കപ്പെടുമ്പോള്‍ സാങ്കേതികവിദ്യയ്‌ക്ക് എങ്ങനെ വന്‍തോതിലും ന്യായമായും വിതരണം ചെയ്യാന്‍ കഴിയുമെന്ന് ഈ നേട്ടം തെളിയിച്ചു.

നിര്‍മാണവിപ്ലവം

നാമെന്തെങ്കിലും നിര്‍മിക്കുകയാണെങ്കില്‍, അടിസ്ഥാനകാര്യങ്ങള്‍ പഠിക്കാതെ നേരെ ചിപ്പ് നിര്‍മാണത്തിലേക്കു കടക്കാന്‍ കഴിയില്ല. ഇതു കോഡിങ് പഠിക്കുന്നതു പോലെയാണ്; ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുന്നതിനു മുന്‍പു ‘ഹലോ വേള്‍ഡ്’ എന്നാകും നാം പറഞ്ഞുതുടങ്ങുക.

ഇലക്ട്രോണിക്സ് ഉല്പാദനവും ഇതേ പാതയാണു പിന്തുടരുന്നത്. രാജ്യങ്ങള്‍ ആദ്യം അസംബ്ലിയില്‍ വൈദഗ്ധ്യം നേടുന്നു. തുടര്‍ന്ന് ഉപമൊഡ്യൂളുകള്‍, ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയിലേക്കു നീങ്ങുന്നു. ഭാരതത്തിന്റെ യാത്രയും ഈ പുരോഗതിയെയാണു പ്രതിഫലിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ച്, ഇലക്ട്രോണിക്സ് ഉല്പാദനത്തിലെ നമ്മുടെ കരുത്തുറ്റ അടിത്തറ ഇപ്പോള്‍ നൂതനമായ സെമികണ്ടക്ടര്‍ ഉല്പാദനത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്നു.

ഏറെക്കാലമായി രൂപകല്‍പ്പന വിദഗ്ധരുടെ കേന്ദ്രമാണ് ഭാരതം. ലോകത്തു ചിപ്പ് രൂപകല്‍പ്പന ചെയ്യുന്നവരുടെ 20 ശതമാനത്തിലധികം പേരും ഇവിടെയാണ്. ന്ത്യക്കിപ്പോള്‍ നൂതനമായ 2ിാ, 3ിാ, 7ിാ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള ശേഷിയുണ്ട്. ഇവ ലോകത്തിനു വേണ്ടി ഭാരതത്തില്‍ രൂപകല്‍പ്പന ചെയ്യുകയാണ്.

ബൗദ്ധികപ്രഭയുള്ള അടിസ്ഥാനസൗകര്യങ്ങള്‍

പിഎം ഗതിശക്തി പോര്‍ട്ടല്‍ അഭൂതപൂര്‍വമായ തോതില്‍ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികളും ഡിജിറ്റലായി രേഖപ്പെടുത്തുന്നു. റോഡുകള്‍, റെയില്‍പ്പാതകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ ഒന്നിച്ച് ആസൂത്രണം ചെയ്യുന്നു. ഇനി പ്രതിസന്ധികള്‍ പ്രതിബന്ധമാകില്ല. ഏകോപനത്തിലെ ദൗര്‍ബല്യത്താലുണ്ടാകുന്ന കാലതാമസവും ഇനിയില്ല.

‘ഇന്ത്യ എഐ ദൗത്യം’ വഴി, ആഗോളതലത്തിലെ ചെലവിന്റെ മൂന്നിലൊന്നു നിരക്കില്‍ 38,000ത്തിലധികം ജിപിയു ലഭ്യമാണ്. ഇതു സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു മണിക്കൂറിന് 67 രൂപ എന്ന ശരാശരിനിരക്കില്‍ സിലിക്കണ്‍ വാലി ലെവല്‍ കമ്പ്യൂട്ടിങ് ലഭ്യമാക്കി. കാലാവസ്ഥ മുതല്‍ മണ്ണിന്റെ ആരോഗ്യം വരെയുള്ള 2000+ ഡേറ്റാസെറ്റുകള്‍ അകഗീവെ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഭാരതത്തിന്റെ ഭാഷകള്‍, നിയമങ്ങള്‍, ആരോഗ്യസംവിധാനങ്ങള്‍, ധനകാര്യം എന്നിവയ്‌ക്കായി വികസിപ്പിച്ചെടുത്ത തദ്ദേശീയ എല്‍എല്‍എമ്മുകള്‍ക്ക് ഇവ കരുത്തുപകരും.

സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട്, ഭാരതത്തിന്റെ അതുല്യമായ നിര്‍മിതബുദ്ധി നിയന്ത്രണ സമീപനത്തിലും പ്രതിഫലിക്കുന്നു.

അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള സാങ്കേതികവിദ്യ

കെവാഡിയയിലെ ഏകതാ പ്രതിമയ്‌ക്ക് 182 മീറ്റര്‍ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണത്. 3ഡി മോഡലിങ്ങും വെങ്കല ആവരണ സാങ്കേതികവിദ്യയും ഉപയോഗിച്ചു നിര്‍മിച്ച ഇത് പ്രതിവര്‍ഷം 58 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഈ പദ്ധതി ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കെവാഡിയയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

359 മീറ്റര്‍ ഉയരമുള്ള ചെനാബ് പാലം കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി കൂട്ടിയിണക്കുന്നു. ഐസ്വാള്‍ റെയില്‍വേപ്പാത നൂതനമായ ഹിമാലയന്‍ ടണലിങ് രീതി ഉപയോഗിച്ച്, വളരെ ദുര്‍ഘടമായ ഭൂപ്രകൃതിയിലെ തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും കടന്നുപോകുന്നു. പുതിയ പാമ്പന്‍ പാലം നൂറ്റാണ്ടു പഴക്കമുള്ള ഘടനയെ ആധുനിക എന്‍ജിനീയറിങ്ങിന്റെ സഹായത്താല്‍ മാറ്റിസ്ഥാപിക്കുന്നു.

മാനുഷികതലം

പ്രധാനമന്ത്രി മോദി സാങ്കേതികവിദ്യയെ മനസ്സിലാക്കുന്നു. പക്ഷേ അതിലേറെ അദ്ദേഹം ജനങ്ങളെ മനസ്സിലാക്കുന്നു. ‘അന്ത്യോദയ’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് എല്ലാ ഡിജിറ്റല്‍ സംരംഭങ്ങളെയും നയിക്കുന്നത്. യുപിഐ ഇപ്പോള്‍ വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും ദരിദ്രനായ കര്‍ഷകനു പോലും ഏറ്റവും ധനികനായ വ്യവസായിക്കു സമാനമായ ഡിജിറ്റല്‍ സ്വത്വമുണ്ട്.

സിംഗപ്പൂര്‍ മുതല്‍ ഫ്രാന്‍സ് വരെയുള്ള രാജ്യങ്ങള്‍ യുപിഐയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്‌ക്കു ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം അത്യാവശ്യമാണെന്നു ജി20 അംഗീകരിച്ചു. ജപ്പാന്‍ ഇതിനു പേറ്റന്റ് നല്‍കിയിട്ടുണ്ട്. ഭാരതത്തിനായുള്ള പ്രതിവിധിയായി ആരംഭിച്ചത്, ഡിജിറ്റല്‍ ജനാധിപത്യത്തിനുള്ള ലോകത്തിന്റെ മാതൃകയായി മാറി.
Ashwni

Tags: Narendra ModiAshwini Vaishnavdeveloped india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.