Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനഭൂമികളിൽ വ്യാപകമായ അനധികൃത കൈയ്യേറ്റം: ബിഷപ്പുമാരുടെ നേതൃത്വത്തിൽ  കുരിശുമല നിർമാണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 11:12 am IST
in Kerala

നിലമ്പൂർ: കേരളത്തിലെ വനഭൂമികളിലുടനീളം വ്യാപകമായ കൈയ്യേറ്റങ്ങളും അനധികൃത കുരിശുമല നിർമാണങ്ങളും നടന്നുവെന്നാരോപിച്ച് എറണാകുളം സ്വദേശിയായ പി.പി. വേണുഗോപാൽ (S/o രാമൻ മേനോൻ, പട്ടണത്തുകാട്ടിൽ, വടക്കേക്കര പി.ഒ) നിലമ്പൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച്, ഓഫീസിൽ നിന്ന് ആവശ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തി വിശദമായ കാര്യവിവരപത്രിക സമർപ്പിച്ചു.

വയനാട് – കൊളഗപ്പാറ കുരിശുമല

വയനാട് ജില്ലയിലെ കൃഷ്ണഗിരി വില്ലേജിലെ ബ്ലോക്ക് 22, റീസർവ് നമ്പർ 349/1-ൽ ഉൾപ്പെട്ട കൊളഗപ്പാറ മലയിൽ താമരശ്ശേരി രൂപതാ ബിഷപ്പ് റവ. റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് കുരിശുകളും യേശുവിന്റെ വിഗ്രഹങ്ങളും സ്ഥാപിച്ച് കുരിശുമല എന്ന ബോർഡ് വെച്ചതായി പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച VOGKR/257/2025/SVO നമ്പർ ഫയൽ തെളിവായി ചേർത്തിട്ടുണ്ട്.

വയനാട് – മാനന്തവാടി, വൈത്തിരി

മാനന്തവാടിയും വൈത്തിരിയുമുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സർക്കാർ വനഭൂമികളിലും അനധികൃത കുരിശുകളും വിഗ്രഹങ്ങളും സ്ഥാപിച്ചതായി പരാതിയിൽ പറയുന്നു.

മലപ്പുറം – കക്കാടംപൊയിൽ, ഇടിവെണ്ണപ്പാറ

മലപ്പുറം ജില്ലയിലെ അകമ്പാടം വില്ലേജിനടുത്തുള്ള കക്കാടംപൊയിൽ മലയും ഇടിവെണ്ണപ്പാറയും ആറാം എതിർകക്ഷിയുടെ കൂട്ടാളികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കൈവശപ്പെടുത്തിയതായി No:7/2925 നമ്പർ ഫയൽ തെളിവാണ്.

എറണാകുളം – മൂവാറ്റുപുഴ, കീരമ്പാറ

മൂവാറ്റുപുഴയിൽ മണിയന്തടത്തെ സർക്കാർ വനഭൂമി കൈവശപ്പെടുത്തി കോൺക്രീറ്റ് കുരിശുകളും വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നും പിന്നീട് C2-16396/17 നമ്പർ അപേക്ഷ വഴി അവ നിയമപരമാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
കീരമ്പാറ, തട്ടുപാറ, ഏഴാറ്റുമുഖം മേഖലകളിലും സമാനമായ അനധികൃത നിർമാണങ്ങൾ നടത്തിയതായി VLGKRP/242/2025-SVOI, TLKALV/453/2025-C4 നമ്പർ ഫയലുകൾ തെളിവാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി – വാഗമൺ, പാഞ്ചാലിമേട് ഉൾപ്പെടെ

ഇടുക്കി ജില്ലയിലെ ആലടി, എഴുകുംവയൽ, ഉപ്പുതോട്, ചിന്നാർനിരപ്പ്, വാഗമൺ, തുമ്പിച്ചി, പാഞ്ചാലിമേട്, പാൽക്കുളമേട്, ചെങ്കര, പൊന്നാമല, ഒട്ടകത്തലമേട്, രാജാക്കാട് എന്നിവിടങ്ങളിലെ സർക്കാർ വനഭൂമിയിൽ വ്യാപകമായ അനധികൃത കുരിശുമല നിർമാണങ്ങൾ നടത്തിയതായി DCIDK/3275/2025-C1, DDIDK/1696/2025-C1 നമ്പർ ഫയലുകളും വിവിധ താലൂക്ക് ഓഫീസുകളിലെ രേഖകളും തെളിവാണെന്ന് പരാതിയിൽ പറയുന്നു.

മറ്റു ജില്ലകളിലെയും കൈയ്യേറ്റങ്ങൾ
• പത്തനംതിട്ട – കോട്ടാങ്ങൽ, കരുവള്ളിക്കാട്
• തൃശ്ശൂർ – മുനിയാട്ടുകുന്ന്, കനകമല (തൃശ്ശൂർ കളക്ടറേറ്റ് ഉത്തരവ് B1-6390/2025)
• പാലക്കാട് – ജെല്ലിപ്പാറ (DCPKD/6729/2025/LRG2)
• കണ്ണൂർ – അയ്യൻകുന്ന്, ഏലപ്പീടിക, കൊട്ടത്തലച്ചി, തിരുനെറ്റിക്കല്ല്, ജോസ്ഗിരി
• കോട്ടയം – ഇല്ലിക്കൽ, പെരുംകുന്ന്, ഇലവീഴാപൂഞ്ചിറ, ഊട്ടുപാറ
• കൊല്ലം – തെന്മല, ഉറുകുന്ന് (ഫയൽ നമ്പർ 07/2025)
• തിരുവനന്തപുരം – വെള്ളറട

KIFAയുടെ പങ്ക്

‘കർഷക സംഘടന’ എന്ന വ്യാജേന KIFA എന്ന സംഘടന രൂപീകരിച്ച് താമരശ്ശേരി രൂപതയും മറ്റു ബിഷപ്പുമാരും കൂട്ടായി വനഭൂമികൾ കൈയ്യേറുന്നതായാണ് പരാതിക്കാരന്റെ ആരോപണം.

കലാപ ആഹ്വാനം

2024 മാർച്ച് 6-ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധത്തിനിടെ ആറാം എതിർകക്ഷി നടത്തിയ പ്രസംഗം, “മലയോര മേഖലയിലെ ഭരണം ഞങ്ങൾ പിടിച്ചെടുക്കും… വന്യമൃഗങ്ങളെ ഞങ്ങൾ തന്നെ കൊല്ലും… വനവിഭാഗ ഉദ്യോഗസ്ഥരെ അനുവദിക്കുകയില്ല” എന്ന നിലപാട് രാജ്യവിരുദ്ധവും കലാപപരവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വന്യമൃഗങ്ങളുടെ കൊലപാതകം

2024 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെ ചിന്നക്കനാൽ, അതിരപ്പിള്ളി, മലപ്പുറം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കാട്ടാനകളുടെ മരണങ്ങളിലും കുഞ്ഞാനയുടെ ജലാറ്റിൻ ബോംബ് കൊലപാതകത്തിലും (05/03/2025, കണ്ണൂർ) എതിർകക്ഷികളുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

നേതൃപങ്ക് – ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

ആറാം എതിർകക്ഷിയുടെയും മറ്റ് ബിഷപ്പുമാരുടെയും നേതാവായ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ (Mount St. Thomas, Kakkanad, Ernakulam) ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് സംശയിക്കുന്നതിനാൽ അന്വേഷണ വിധേയനാക്കണമെന്നും പരാതിയിൽ പറയുന്നു.

നിയമപരമായ കുറ്റങ്ങൾ

ആറാം എതിർകക്ഷിക്കും കൂട്ടാളികൾക്കും BNS വകുപ്പുകൾ 107, 108, 116, 120A, 120B, 121, 121A, 124A, 153A പ്രകാരം രാജ്യദ്രോഹം, കലാപം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്താവുന്നതാണെന്ന് പരാതിയിൽ പറയുന്നു

പരാതിക്കാരന്റെ ആവശ്യം:

കേരളത്തിലെ വനമേഖലകളിൽ നടന്നിട്ടുള്ള അനധികൃത കൈയ്യേറ്റങ്ങളും നിർമാണങ്ങളും ഉടൻ പൊളിച്ചു നീക്കുകയും, ബന്ധപ്പെട്ട ബിഷപ്പുമാരെയും സംഘടനകളെയുംതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് പി.പി. വേണുഗോപാൽ സമർപ്പിച്ചിരിക്കുന്ന കാര്യവിവരപത്രിക.

Tags: Forest landsAllegationIllegal constructionP.P. VenugopalRaman MenonNilambur Flying Squad Range and OfficeWidespread encroachmentKurisumala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളജ് കാമ്പസില്‍ അനധികൃത രക്തസാക്ഷിമണ്ഡപ നിര്‍മാണമെന്ന് പരാതി

India

ജുമാ മസ്ജിദിന് സമീപം ബുൾഡോസർ നടപടിക്ക് പദ്ധതിയുണ്ടോ ? അനധികൃത  കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി സർവേ നടത്താൻ ഉത്തരവിട്ട് ദൽഹി ഹൈക്കോടതി

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kannur

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ സി.പി.എം അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.