തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയ്‌നി തൂങ്ങിമരിച്ചു. വിതുര മീനാങ്കല്‍ സ്വദേശി ആനന്ദാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ആനന്ദ് കൈ ഞരമ്പ് മുറിക്കുകയും തുടര്‍ന്ന് ചികിത്സക്കു ശേഷം ക്യാമ്പില്‍ വിശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.
ബി കമ്പനി പ്ലാറ്റുണ്‍ ലീഡറായിരുന്നു ആനന്ദ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.
















