കൊല്ലം : സഹപാഠിയായ പെണ്‍കുട്ടിയുടെ പിതാവും സംഘവും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കുണ്ടറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കുണ്ടറ സ്വദേശി അനില്‍കുമാറിന്‌റെ മകന്‍ അഖില്‍(16) ആണ് വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി മരിച്ചത്.
സഹപാഠിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തിലുള്ള ആളുകളാണ് അഖിലിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്, അഖില്‍ ഈ പെണ്‍കുട്ടിയോട് അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഭീഷണി.
ഇതിനു പിന്നാലെ അഖില്‍ കിണറ്റില്‍ ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും അതിനകം മരിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
















