ന്യൂദല്‍ഹി: തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം എന്നിവയിലുള്ള മികവ് തെളിയിക്കുന്നതിനും യുവാക്കളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യാ സ്‌കില്‍സ് മത്സരത്തിന്റെ (ഐഎസ്‌സി) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ് (എസ്‌ഐഡിഎച്ച്) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സെപ്റ്റംമ്പര്‍ 30നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. 16 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നവര്‍ക്ക് വിദഗ്‌ദ്ധ മാര്‍ഗനിര്‍ദേശവും പരിശീലനവും ലഭിക്കും. തുടര്‍ന്ന് അവര്‍ 60-ലധികം വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ നൈപുണ്യ പരിപാടിയായ വേള്‍ഡ് സ്‌കില്‍സ് മത്സരം 2026-ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് :https://www.skillindiadigital.gov.in/home.
അതേസമയം സംസ്ഥാന പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഇത് കേന്ദ്രപദ്ധതിയാണെന്നത് പതിവു പോലെ മറച്ചുവച്ചാണ് പത്രക്കുറിപ്പ് ഇറക്കിയത്.
















