മലപ്പുറം:പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്ന പുലിയെ മയക്കുവെടിവയ്‌ക്കാന്‍ വനം വകുപ്പ് ഉത്തരവ്. വനം മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്റെ സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നാട്ടുകാര്‍ സ്ഥാപിച്ച കാമറയില്‍ 30 തവണ പുലിയുടെ ദ്യശ്യം പതിഞ്ഞിരുന്നു.എന്നിട്ടും വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പരാതി.
ഏതുസമയത്തും ജനങ്ങള്‍ അക്രമത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് നജീബ് കാന്തപുരം സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിനത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണാര്‍മലയിലെത്തി. നേരത്തെ സ്ഥാപിച്ച ഒരു കൂടിനു പുറമേ മറ്റൊരു കൂടു കൂടി സ്ഥാപിച്ചു. മറ്റൊരു കൂടു കൂടി ഉടന്‍ തന്നെ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം.
രണ്ട് ദിവസം കാത്തിരുന്നിട്ടും പുലി കൂട്ടില്‍ കയറുന്നില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടുന്നതിലേക്ക് കടക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.















