തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും കല്ലുമെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ക്കു നേരെ 17 തവണ ജലപീരങ്കി പ്രയോഗിച്ചു.
എന്നാല്‍,പൊലീസിനും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ചു.നിരവധി വനിതാ പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
















