കൊച്ചി: സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടർന്ന് വിവിധയിനം സ്രാവ്തിരണ്ടിയിനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയിൽ നിയന്ത്രണമുണ്ട്. അവ അപ്രതീക്ഷിതമായി മീൻപിടുത്ത വലകളിൽ കുടുങ്ങുന്നത് ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുമായി പഠനം നടത്തുന്നതിനാണ് സമിതി.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന് കമ്മിറ്റി പഠനം നത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് പറഞ്ഞു.















