കൊച്ചി: ദേശീയപാതയിലെ പാലിയേക്കരയിൽ ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് തിങ്കളാഴ്ചവരെ തുടരും. ഇന്നു കോടതി വീണ്ടും കേസ് എടുക്കാനിരിക്കെ ഇന്നുവരെയായിരുന്നു വിലക്ക്. നാളെ കേസ് കേൾക്കുന്നുണ്ട്.
ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഇടക്കാല ഗതാഗത കമ്മീഷൻ നൽകിയ റിപ്പോർട്ട് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ഇന്ന് കോടതി അഭിപ്രായപ്പെട്ടു. ദേശീയപാതയ്‌ക്കുവേണ്ടി അഭിഭാഷകൻ പറഞ്ഞത്, ഹർജിക്കാരെ എല്ലാത്തരത്തിലും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നായിരുന്നു. ഗതാഗത കമ്മീഷൻ റിപ്പോർട്ട് കേസിൽ കക്ഷികളായവരുടെ അഭിഭാഷകർക്ക് പങ്കുവെക്കും.
















