Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ‘ചിക്കന്‍ നെക്ക്’ മുറിക്കാന്‍ ആരെയും അനുവദിക്കില്ല; മണിപ്പൂരിനെയും മിസോറാമിനെയും ചേര്‍ത്ത് പിടിച്ച് മോദി, കോണ്‍ഗ്രസ് അജണ്ട പൊളിഞ്ഞു

ഇന്ത്യയുടെ ചിക്കന്‍ കഴുത്തായി വിശേഷിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശമാണ് ബംഗാളിലെ സിലിഗുരി. ഈ പ്രദേശത്തെ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ശേഷിക്കുന്ന ഇന്ത്യന്‍ ഭൂവിഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് സിലിഗുരി എന്ന ചിക്കന്‍ കഴുത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2025, 10:32 pm IST
in India
ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ ചിക്കന്‍ കഴുത്തായി വിശേഷിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശമാണ് ബംഗാളിലെ സിലിഗുരി. ഈ പ്രദേശത്തെ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ശേഷിക്കുന്ന ഇന്ത്യന്‍ ഭൂവിഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് സിലിഗുരി എന്ന ചിക്കന്‍ കഴുത്ത്. ഈ ചിക്കന്‍ കഴുത്ത് മുറിച്ച് നീക്കിയോ തടസ്സപ്പെടുത്തിയോ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അടര്‍ത്തി മാറ്റും എന്ന ഭീഷണി മുഴക്കിയത് ബംഗ്ലാദേശിലെ ഫസലുര്‍ റഹ്മാന്‍ എന്ന റിട്ട. മേജര്‍ ജനറലാണ്.

ഇന്ത്യയുടെ കോഴിക്കഴുത്ത് മുറിക്കുമെന്ന് ഉമര്‍ ഖാലിദ്

ഇന്ത്യയെ പല കഷണങ്ങളാക്കി മുറിക്കുന്നത് ലക്ഷ്യമാക്കുന്ന തുക്ഡെ തുക്ഡെ ഗ്യാങ്ങുകളുടെ അജണ്ടയിലും ഈ ചിക്കന്‍ നെക്ക് ഉണ്ട്. യുഎപിഎ നിയമപ്രകാരം ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദും തന്റെ ഒരു പ്രസംഗത്തില്‍ ഇന്ത്യയുടെ ചിക്കന്‍ നെക്കായ സിലിഗുരിയെ തടഞ്ഞ് ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേയും ഇന്ത്യയില്‍ നിന്നും അടര്‍ത്തിമാറ്റുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ ജാഗരൂകരാണ് മോദി സര്‍ക്കാര്‍. നിരന്തരം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍.  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വികസിപ്പിക്കാന്‍ ആക്ട് നോര്‍ത്ത് ഈസ്റ്റ് പോളിസി എന്ന പേരില്‍ ഒരു നയം തന്നെ രൂപീകരിച്ചിട്ടുണ്ട്. എങ്ങിനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളുടേതിന് തുല്ല്യമാക്കാം എന്നതാണ് ഇവിടെ ചര്‍ച്ചചെയ്ത ശേഷം കര്‍മ്മപദ്ധികള്‍ രൂപീകരിക്കുന്നത്.

അതിന്റെ ഒരു ഭാഗമാണ് അസമിലൂടെയും ബംഗാളിലൂടെയും ഉള്ള ബംഗ്ലാദേശികളുടെ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാനുള്ള നീക്കം. ഈ നുഴഞ്ഞുകയറ്റക്കാര്‍ പിന്നീട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറുകയാണ്. ഭാവിയില്‍ ഇവരുടെ ഇന്ത്യയ്‌ക്കെതിരായ ഒരു കലാപം കേന്ദ്രസര്‍ക്കാര്‍ ഭാവിഭീഷണിയായി കണക്കാക്കുന്നു.

മണിപ്പൂരിന്റെ മനസ്സ് മാറ്റാന്‍ വികസനം

കഴിഞ്ഞ ദിവസം മിസോറാമും മണിപ്പൂരും സന്ദര്‍ശിച്ച മോദി നിരവധി വികസനപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പരാജയമാണെന്ന് വരുത്തിതീര്‍ക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. മോദി സന്ദര്‍ശനം നടത്തി തിരിച്ചുപോയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കലാപകാരികളെ വീണ്ടും ഇളക്കിവിടാന്‍ ശ്രമിക്കുകയാണ് പ്രതിലോമശക്തികള്‍. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏത് കലാപവും സമൂഹത്തിന്റെ മുരടിപ്പിന്റെയും സാമ്പത്തികനിരാശയുടെയും ഫലമാണെന്ന് മോദി വിശ്വസിക്കുന്നു. കശ്മീരിന്റെ ഗതി തിരിച്ചുവിട്ടത് കോടികളുടെ വികസനപദ്ധതികള്‍ നടപ്പാക്കിക്കൊണ്ടാണ്. മോദി അവരുടെ ശത്രുവല്ലെന്ന് മനസ്സിലാക്കിയ കശ്മീര്‍ മുസ്ലിങ്ങള്‍ ഇന്ന് നിരവധിപേരുണ്ട്. വിനോദസഞ്ചാരം സജീവമാക്കിയും പുതിയ റെയില്‍വേ ലൈനുകള്‍ സ്ഥാപിച്ചും വലിയ ചലനങ്ങളാണ് മോദി സര്‍ക്കാര‍് കശ്മീരില്‍ സൃഷ്ടിച്ചത്. ഒരിയ്‌ക്കല്‍ മോദിയെ ഏറ്റവുമധികം വെറുത്തിരുന്ന ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ ഷെഹ്ല റാഷിദ് ഷൂറ ഇന്ന് മോദിയുടെ ആരാധികയാണ്.

അതുപോലെ മണിപ്പൂരിന്റെ മനസ്സ് മാറ്റാന്‍ വികസനം എത്തിക്കുകയാണ് മോദി. ഗോത്രവര്‍ഗ്ഗക്കാരുടെ യാത്ര സുഗമമാക്കാന്‍ 3700 കോടി രൂപയുടെ ദേശീയപാതാവികസനം മണിപ്പൂരില്‍ നടപ്പാക്കിയതായി മോദി പറയുന്നു. ഇനി മറ്റൊരു 8700 കോടി രൂപയുടെ റോഡ് വികസപദ്ധതികള്‍ കൂടി നടന്നുവരികയാണ്. ഒരു ലക്ഷം പേര്‍ക്ക് ഇവിടെ സൗജന്യമായി വൈദ്യുതി നല്‍കി. 60000 വീടുകള്‍ വെച്ചുനല്‍കി. 3.5 ലക്ഷം വീടുകളില്‍ ശുദ്ധജലം പൈപ്പ് ലൈനിലൂടെ എത്തിച്ചുകൊടുത്തിരിക്കുന്നു.

3000 കോടിയുടെ പുനരധിവാസപാക്കേജ് മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 500 കോടി രൂപ പുതുതായി 7000 വീടുകള്‍ പണിതു നല്‍കുവാനാണ് നീക്കിവെയ്‌ക്കുക. എന്നിട്ടും കലാപത്തില്‍ വീട് നഷ്ടമായവര്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചില്ല എന്ന നുണക്കഥ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ്.

മണിപ്പൂരിലെ 500 ഗ്രാമങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഒരുപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 18 ഏകലവ്യ മോഡല്‍ സ്കൂളുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. നഗരവികസനത്തിന്റെ ഭാഗമായി റോഡ് വികസനത്തിനും മലിനജല നിര്‍മ്മാര്‍ജ്ജനത്തിനും 3000 കോടി രൂപ ചെലവഴിക്കും. 2500 കോടി രൂപ ഹൈവേ വിസനത്തിനും ചെലവഴിക്കും.

മിസോറാമിലേക്ക് മോദി എത്തിച്ച ട്രെയിന്‍ കണ്ട് അന്തം വിട്ട് മിസോറാം സ്വദേശികള്‍

കോണ്‍ഗ്രസ് 40 വര്‍ഷം ഭരിച്ചിട്ടും ട്രെയിന്‍ എത്താത്ത മിസോറാം
മിസോറാം ഒരു അത്ഭുത സംസ്ഥാനമായി മാറിയിരിക്കുന്നു. കാരണം കോണ്‍ഗ്രസ് 40 വര്‍ഷത്തോളം ഇന്ത്യ ഭരിച്ചിട്ടും ഇവിടേക്ക് ട്രെയിന്‍ എത്തിയിട്ടില്ല. അവിടേക്കാണ് മിസോറാം തലസ്ഥാനമായ ഐസോളിലേക്ക് ആദ്യമായി ട്രെയിന്‍ കൊണ്ടുവരാന്‍ മോദി എത്തേണ്ടി വന്നു. കോണ്‍ഗ്രസിന് അത് തീരാനാണക്കേടാണ്. ആദ്യമായി ട്രെയിന്‍ കണ്ട് മിസോറാംകാര്‍ അന്തംവിട്ടതായുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. 21ാം നൂറ്റാണ്ടായിട്ടും ട്രെയിന്‍ എത്താത്ത സംസ്ഥാനം എന്നത് വലിയ പോരായ്‌മ തന്നെ. ഇതാണ് മോദി പരിഹരിച്ചത്. ഐസോളിലെ സായിരാങ് റെയില്‍വേ സ്റ്റേഷനെയും അസം-മിസോറാം അതിര്‍ത്തിയിലുള്ള ബൈരാബിയേയും ബന്ധിപ്പിക്കുന്ന 52 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍വേ ലൈനാണ് മോദി മിസോറാംകാര്‍ക്ക് സമര്‍പ്പിച്ചത്. 8701 കോടി രൂപ ചെലവാക്കിയാണ് ഈ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അതെ ഇന്ത്യയുടെ ചിക്കന്‍ നെക്കിനെ മുറിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനം തന്നെയാണ് ഈ സന്ദര്‍ശനത്തിലൂടെ മോദി നല്‍കിയിരിക്കുന്നത്.

Tags: modimizorammanipurSiligurinorth eastChicken NeckMizoram railway line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.