തിരുവനന്തപുരം: ഭാരവാഹി യോഗത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെ പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്. കൊടിക്കുന്നിലിനെതിരെ
നടപടിയെടുക്കണമെന്ന ഒരുവിഭാഗം നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്ന് പരാമര്‍ശം പിന്‍വലിച്ചെങ്കിലും സണ്ണി ജോസഫ് കടുത്ത അതൃപ്തിയിലാണ്. സണ്ണി ജോസഫ് പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷനാണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്‌റെ പരിഹാസം. ഇതില്‍ ക്ഷുഭിതനായ സണ്ണി ജോസഫ് തന്റെ ഒരുമാസത്തെ പാര്‍ട്ടി പരിപാടികള്‍ മുഴുവന്‍ യോഗത്തില്‍ വായിച്ചുകേള്‍പ്പിച്ചു. കണ്ണൂരിലെ പേരാവൂരിലോ നില്‍ക്കുകയായിരുന്നില്ല, സംസ്ഥാനത്താകെ വിവിധ പരിപാടികളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയാകുകയായിരുന്നെന്ന് സണ്ണി ജോസഫ് യോഗത്തില്‍ പറഞ്ഞു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഭയന്ന മറ്റു നേതാക്കള്‍ കൊടിക്കുന്നില്‍ വിവാദപരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ വന്നതോടെ പരാമര്‍ശം പിന്‍വലിക്കുന്നതായി കൊടിക്കുന്നില്‍ അറിയിച്ചു. എന്നാല്‍ അതുകൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കില്ലെന്നും കൊടിക്കുന്നിലിനെതിരെ നടപടിയെടുക്കണമെന്നുമാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.
കെ.പി.സി.സി പ്രസിഡന്റ് പദവി മോഹിക്കുന്ന കൊടിക്കുന്നില്‍ ഏറെക്കാലമായി അതിന്‌റെ കൊതിക്കെറിവു കാട്ടുകയാണെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.
















