കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവിയാണ് മരിച്ചത്. തിങ്കളാഴ്ച ജോലിക്കിടെ പാമ്പ് കടിയേറ്റ മാധവി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോത്തന്‍കോട് പഞ്ചായത്തിലും തൊഴിലുറപ്പ് ജോലിക്കിടെ മറ്റൊരുതൊഴിലാളിക്ക് പാമ്പു കടിയേറ്റു. തച്ചപ്പള്ളി വാര്‍ഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ച് ബിന്ദുകുമാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് അറിയുന്നത്.
പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്.















