പാലക്കാട് : കോങ്ങാട് നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെയും ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി.കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ 13 കാരികളായ വിദ്യാര്‍ഥിനികളെയാണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്.
വീട്ടില്‍ നിന്ന് ഇന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയശേഷം സ്‌കൂളിലേക്ക് തിരിച്ചതാണ് വിദ്യാര്‍ഥികള്‍ . 10 മണിയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂളില്‍ എത്താതിരുന്നതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസില്‍ പരാതിപ്പെട്ടു. ഒലവക്കോട് കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താനായത്.
മറ്റൊരു സംഭവത്തില്‍ ആലപ്പുഴ അരൂക്കുറ്റിയില്‍ നിന്നും കാണാതായ പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ബാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വന്നതിന് ശേഷം പുറത്തേക്ക് പോയ മുരാരിയെയും ഗൗരി ശങ്കറിനെയുമാണ് കാണാതായത്.
എറണാകുളത്ത് നിന്ന് ട്രെയിനില്‍ ഇവര്‍ ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു. അവിടെയെത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചപ്പോള്‍ വിദ്യാര്‍ഥികളെ കേരള പൊലീസ് നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.
















