ഇടുക്കി : ആനച്ചാല്‍ ചിത്തിരപുരത്ത് ജോലിക്കിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു.ആനച്ചാല്‍ സ്വദേശി രാജീവും പള്ളിവാസല്‍ സ്വദേശിയായ മറ്റൊരു തൊഴിലാളിയുമാണ് മരിച്ചത്.
റിസോര്‍ട്ടിലെ ജോലിക്കിടെയാണ് അപകടമുണ്ടായത്.സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ മണ്ണെടുക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് വീണാണ് അപകടം.
അടിമാലി ,മൂന്നാര്‍ അഗ്നിരക്ഷാ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
















