ബെംഗളൂരു: ഹിന്ദുമതത്തില്‍ അസമത്വം ഉള്ളതുകൊണ്ടാണ് മതംമാറുന്നതെന്ന് സിദ്ധരാമ പറയും, എന്നാല്‍ സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം മുസ്ലിം പള്ളികള്‍ എന്തുകൊണ്ടാണ് കയറ്റാത്തതെന്നതിനെ ചോദ്യം ചെയ്യാന്‍ സിദ്ധരാമയ്യയ്‌ക്ക് ധൈര്യമുണ്ടാ? – കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വെല്ലുവിളിച്ച് കര്‍ണ്ണാടകയിലെ ബിജെപി വക്താവ് സുരഭി ഹോഡിഗരെ.
ഹിന്ദുമതത്തില്‍ നിന്നും ആളുകള്‍ മറ്റ് മതങ്ങളിലേക്ക് മതം മാറുന്നത് ഹിന്ദുമതത്തിനുള്ളില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പ്രസ്താവിച്ചിരുന്നു. കര്‍ണ്ണാടകയില്‍ ജാതി സെന്‍സസ് നടന്നുകൊണ്ടിരിക്കുന്ന നാളുകളാണ് ഇത്. അപ്പോള്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് പിന്നില്‍ സിദ്ധരാമയ്യയ്‌ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും സുരഭി ഹോഡിഗരെ പറഞ്ഞു
ഹിന്ദുമതത്തില്‍ അസമത്വങ്ങള്‍ ഉണ്ട്. ക്രിസ്ത്യന്‍ മതത്തിലും ഇസ്ലാമിലും ഇതേ അമസ്ത്വങ്ങള്‍ ഉണ്ട്. ബ്രാഹ്ണിന്‍ ക്രിസ്ത്യനും ദളിത് ക്രിസ്ത്യനും ഇല്ലേ? എന്തിനാണ് മതപരിവര്‍ത്തനത്തെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ഹിന്ദുത്വത്തെ അപമാനിക്കുന്നത്?- സുരഭി ഹോഡിഗരെ ചോദിക്കുന്നു.
















