കാസര്‍ഗോഡ്: പോക്‌സോ കേസില്‍ എ ഇ ഒ യ്‌ക്ക് സസ്പന്‍ഷന്‍.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ വികെ സൈനുദീനെയാണ് സസ്പന്‍ഡ് ചെയ്തത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ റിമാന്‍ഡില്‍ ആണ് ഇയാള്‍ .
രണ്ട് വര്‍ഷം മുന്‍പാണ് ഡേറ്റിംഗ് ആപ്പില്‍ കുട്ടി അംഗമാകുന്നത്. 18 വയസ് കഴിഞ്ഞവര്‍ക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കുട്ടി അംഗമായത്. കുട്ടിയുടെ വീട്ടില്‍നിന്ന് അസ്വാഭാവികമായി ഒരാള്‍ ഇറങ്ങി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട 16കാരനെ അമ്മ ചോദ്യം ചെയ്ത ശേഷം കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നത്
18 പേര്‍ രണ്ടുവര്‍ഷമായി പീഡിപ്പിച്ചിരുന്നെന്നാണ് 16 കാരന്‍ പൊലീസിന് നല്‍കിയ മൊഴി. ഡേറ്റിംഗ് ആപ്പ് ഏജന്റായിരുന്നു കുട്ടിയെ പ്രതികള്‍ക്കായി കൈമാറിയിരുന്നത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ ആറു കേസുകളും കണ്ണൂര്‍,കോഴിക്കോട്, എറണാകുളം ജില്ലകളിലായി എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു.പാലക്കാട് റെയില്‍വേ ഡിവിഷന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മറ്റ് 9 പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കേസില്‍ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഒളിവിലാണ്.
















