പാലക്കാട്: വെടിയുണ്ടകളുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ കല്‍പ്പാത്തിയില്‍ അറസ്റ്റിലായി. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമന്‍കുട്ടി, ഉമേഷ്, മണ്ണാര്‍ക്കാട് സ്വദേശി റാസിക്ക്, അനീഷ് എന്നിവരെയാണ് പിടികൂടിയത്.
ഉമേഷിന്റെ പോക്കറ്റില്‍ നിന്നും 315 റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു.ഇത് മലപ്പുറം എടവണ്ണയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കി.കല്‍പ്പാത്തി പുതിയപാലത്തിന് സമീപം നടന്ന വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
മൃഗവേട്ടക്ക് വേണ്ടിയാണ് വെടിയുണ്ട വാങ്ങിയതെന്നും ഇവര്‍ പറഞ്ഞു. തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. വൈദ്യ പരിശോധനയ്‌ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊലീസ് വിശദ അന്വേഷണം തുടങ്ങി.
















