കൊച്ചി: എസ്എഫ്‌ഐ മുന്‍ നേതാവ് കെ ജയകൃഷ്ണനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി .
കോന്നി സിഐ ആയിരുന്ന മധു ബാബു 2012 ഒക്ടോബറില്‍ മര്‍ദ്ദിച്ചെന്നാണ് എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റായ കെ ജയകൃഷ്ണന്‌റെ ആരോപണം. സംഭവത്തില്‍ 2016 ല്‍ മധു ബാബുവിനെതിരെ പത്തനംതിട്ട എസ്പി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംസ്ഥാന പൊലീസിന്‌റെ മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.
















