ശബരിമല: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ആയിരങ്ങളാണ് ഇന്ന് ദര്‍ശനം തേടി എത്തിയത്.
നടതുറന്ന ശേഷം മേല്‍ശാന്തി പതിനെട്ടാം പടിയ്‌ക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. കന്നി മാസം ഒന്നിന് വെളുപ്പിന് 5 മണിക്ക് നട തുറക്കും.
കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി സെപ്തംബര്‍ 21 രാത്രി 10 മണിക്ക് നട അടയ്‌ക്കും.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് പമ്പാ തീരത്ത് നടക്കും. മുഖ്യമന്ത്രി സംഗമം ഉദ്ഘാടനം ചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തര്‍ ആഗോള അയ്യപ്പ സംഗമത്തിനെത്തും.
















