Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദി ഭരണം; ഗുജറാത്ത് മാതൃക മുതല്‍ ഭാരത മാതൃക വരെ

2047 ഓടെ വികസിത ഭാരതമാകുക എന്ന ലക്ഷ്യം ഭാരതം കൈവരിക്കുമ്പോള്‍, അത് ഒരു പ്രധാനമന്ത്രി ഭരണനിര്‍വ്വഹണത്തെ പുനര്‍നിര്‍വചിച്ചതിന്റെ പരിണിതഫലമായി വിലയിരുത്തപ്പെടും. ഭരണനിര്‍വഹണത്തെ കാര്യക്ഷമത കൈവരിക്കാനുള്ള പരീക്ഷണങ്ങളാക്കി മാറ്റുന്നതിലൂടെ, അദ്ദേഹം ഭാരതത്തിന്റെ വിപുലമായ ഭരണ സംവിധാനങ്ങളെ കേവല വാഗ്ദാനങ്ങളില്‍ നിന്ന് പ്രായോഗികതയിലേക്ക് ഉയര്‍ത്തി. ആദ്യം ഗുജറാത്തില്‍ പരീക്ഷിച്ചതും പിന്നീട് ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചതുമായ ആ സവിശേഷ മുദ്ര നരേന്ദ്ര മോദിയുടെ മാത്രം പൈതൃകമാണ്.

ഡോ. മന്‍സുഖ് മാണ്ഡവ്യ by ഡോ. മന്‍സുഖ് മാണ്ഡവ്യ
Sep 16, 2025, 01:07 pm IST
in Vicharam, Main Article

ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഭാരത പ്രധാനമന്ത്രിമാരില്‍ ചുരുക്കം ചിലര്‍ മാത്രമേ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളൂ. പ്രായോഗിക ഫെഡറലിസത്തില്‍ പരിചയക്കുറവുള്ള ‘ദേശീയ’ നേതാക്കളായിരുന്നു മിക്കവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ചുരുക്കം ചിലരില്‍ ഉള്‍പ്പെടുന്നു.
2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തപ്പോള്‍, ഗുജറാത്തിലെ ഒരു ദശാബ്ദക്കാലത്തെ സംസ്ഥാന ഭരണത്തിലൂടെ മൂര്‍ച്ച കൂട്ടിയ ഒരു കര്‍മ്മ ദര്‍ശനവും അദ്ദേഹം കൂടെക്കൊണ്ടു വന്നു എന്ന് പറയേണ്ടിയിരിക്കുന്നു. പദ്ധതികള്‍ അന്തിമമായി പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാന കാരണമെന്തെന്ന് സംസ്ഥാന ഭരണത്തിന് ചുക്കാന്‍ പിടിച്ച കാലഘട്ടത്തില്‍ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കേവലം നയരൂപീകരണമല്ല, നിര്‍വ്വഹണമാണ് ഭരണപരമായ വിജയത്തിന്റെ കാതലായി നിലകൊള്ളുന്നതെന്ന പ്രബുദ്ധ സമീപനം സ്വീകരിച്ച ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. വൈദ്യുതി വിതരണം മുതല്‍ ബാങ്കിങ് വരെ, ക്ഷേമം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ രാഷ്‌ട്രം പൗരന്മാരെ എങ്ങനെ സേവിക്കുന്നു എന്നതിനെ ഈ തത്വചിന്ത കാലാന്തരത്തില്‍ പുനര്‍നിര്‍വ്വചിച്ചു.

അനുഭവജ്ഞാനത്തിലൂടെയുള്ള നിര്‍വ്വഹണ സമീപനം

നിര്‍വ്വഹണമായിരിക്കണം നയരൂപീകരണത്തിനുള്ള കേന്ദ്രീകൃത മാര്‍ഗദര്‍ശനമെന്ന നരേന്ദ്ര മോദിയുടെ ബോധ്യം വൈദ്യുതി മേഖലയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ ദൃശ്യമാണ്. ഗുജറാത്തിലെ ഗ്രാമങ്ങളിലെമ്പാടും വൈദ്യുത വിതരണ പോസ്റ്റുകളും വൈദ്യുത ലൈനുകളും കാണാമായിരുന്നെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന സത്യം അദ്ദേഹം നിരീക്ഷിച്ചു. അതിനുള്ള പരിഹാരമായിരുന്നു ജ്യോതിഗ്രാം യോജന. ഈ പദ്ധതിയിലൂടെ എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കുകയും കൃഷിയിടങ്ങള്‍ക്ക് അര്‍ഹമായ പങ്ക് ലഭ്യമാക്കുകയും ചെയ്തു. പ്രധാനമന്ത്രിയായപ്പോള്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന എന്ന പേരില്‍ ഈ ആശയത്തെ വിപുലീകരിക്കുകയും 18,374 ഗ്രാമങ്ങള്‍ക്ക് ശാശ്വതമായി വൈദ്യുതി ഉറപ്പാക്കുകയും ചെയ്തു. 2023 ആയപ്പോഴേയ്‌ക്കും, വൈദ്യുതി ലഭ്യത രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) നട്ടെല്ലായി മാറി. ഇതിലൂടെ 11 കോടിയിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഭാരതത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജിഡിപി) ഏകദേശം 29% സംഭാവന നല്‍കുകയും ചെയ്യുന്നു.

ബാങ്കിങ്ങിലും ഇതേ തത്വങ്ങള്‍ വിജയകരമായി നടപ്പാക്കി. കടലാസില്‍, ഗ്രാമീണ കുടുംബങ്ങള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ പ്രായോഗികമായി അവ നിഷ്‌ക്രിയമായിരുന്നു. ജന്‍ ധന്‍ ഈ പതിവ് മാറ്റി മറിച്ചു. ആധാറും മൊബൈല്‍ നമ്പറും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുമായി സംയോജിപ്പിക്കുന്നതിലൂടെ, പ്രായേണ ദുര്‍ബലമായിരുന്ന ഒരു സംവിധാനത്തെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ ഉറച്ച അടിത്തറയാക്കി മാറ്റി. ഇതിലൂടെ ആനുകൂല്യങ്ങള്‍ ഇടനിലക്കാരില്ലാതെ പൗരന്മാരിലേക്ക് എത്തിച്ചേരുകയും ചോര്‍ച്ച തടയുകയും വന്‍ തുക ലാഭിക്കുകയും ചെയ്തു.

ഭവനനിര്‍മാണ രംഗമായിരുന്നു മറ്റൊരു ശ്രദ്ധേയമായ മേഖല. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള ധനസഹായം വിവിധ നിര്‍മാണ ഘട്ടങ്ങളുമായി ബന്ധിപ്പിച്ചു. അവ നിരീക്ഷിക്കാന്‍ ജിയോ-ടാഗിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. മികച്ച രൂപകല്‍പ്പന നിര്‍ബന്ധിതമാക്കി. പണി തീരാത്ത കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുകയെന്ന മുന്‍ സര്‍ക്കാരുകളുടെ പ്രവണത തിരുത്തിക്കൊണ്ട്, ഇദംപ്രഥമമായി, ഗുണഭോക്താക്കള്‍ക്ക് പണി പൂര്‍ത്തിയായതും താമസയോഗ്യവുമായ വീടുകള്‍ ലഭിച്ചു.

ഫെഡറലിസം: ഗുണ ഫലങ്ങള്‍ ഉളവാക്കുന്ന ഘടകം

സമഗ്ര പുരോഗതി കേന്ദ്ര-സംസ്ഥാന സഹകരണത്തെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നുവെന്ന് ഗുജറാത്തിലെ ഭരണ കാലഘട്ടം നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തി. ദേശീയ തലത്തില്‍ സാരഥ്യമേറ്റെടുത്തപ്പോള്‍, സഹകരണത്തിന്റെയും മത്സരാധിഷ്ഠിത ഫെഡറലിസത്തിന്റെയും തത്വശാസ്ത്രമായി ഈ ബോധ്യം പരിണമിച്ചു.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ചരക്ക് സേവന നികുതി പരിഷ്‌ക്കാരം, സംസ്ഥാനങ്ങളുമായുള്ള സമവായത്തിലൂടെ പാസാക്കി. ജിഎസ്ടി കൗണ്‍സില്‍ സാമ്പത്തിക കൂടിയാലോചനകളെ സ്ഥാപനവത്കരിക്കുകയും ഒരു ഏകീകൃത ദേശീയ വിപണി സൃഷ്ടിക്കുകയും ചെയ്തു.

ഇതിനുപുറമെ, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം അദ്ദേഹം വര്‍ദ്ധിപ്പിച്ചു. ഇത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യവും മുന്‍ഗണനകള്‍ രൂപപ്പെടുത്തുന്നതില്‍ സ്വയം നിര്‍ണ്ണയാധികാരവും നല്‍കി. ഒപ്പം, ബിസിനസ് സുഗമമാക്കുന്നതിലും പ്രതിഫലദായകമായ പരിഷ്‌കാരങ്ങളിലും സംസ്ഥാനങ്ങളെ റാങ്ക് ചെയ്തുകൊണ്ട് അദ്ദേഹം മത്സരാധിഷ്ഠിത ഫെഡറലിസത്തെ പ്രോത്സാഹിപ്പിച്ചു. ഈ പരിവര്‍ത്തനത്തിലൂടെ സംസ്ഥാനങ്ങളെ ധനസഹായ സ്വീകര്‍ത്താക്കള്‍ എന്ന നിലയില്‍ നിന്ന്, ഭാരതത്തിന്റെ വളര്‍ച്ചാ ഗാഥയിലെ പങ്കാളികളായി ഉയരാന്‍ പ്രേരിപ്പിച്ചു.
അടിസ്ഥാന സൗകര്യ മേഖലയില്‍, ഗുജറാത്തില്‍ നടപ്പാക്കിയ ബിസാഗ് മാപ്പിങ് (ആകടഅഏ ാമുുശിഴ) പരീക്ഷണത്തെ ദേശീയതലത്തില്‍ പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയായി പരിവര്‍ത്തനം ചെയ്തു. 16 മന്ത്രാലയങ്ങളും എല്ലാ സംസ്ഥാനങ്ങളും ഇപ്പോള്‍ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ 1,400 പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഇതോടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള സമയം കുറയുകയും നിര്‍വ്വഹണം ഏകീകരിക്കപ്പെടുകയും ചെയ്തു.

ഉത്പാദനക്ഷമമായ ക്ഷേമം

നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം, ക്ഷേമ പദ്ധതികള്‍ എല്ലായ്‌പ്പോഴും അവയുടെ സ്വീകര്‍ത്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ഉത്പാദനക്ഷമതയുള്ള നിക്ഷേപങ്ങളായിരുന്നു. ഗുജറാത്തില്‍ നടപ്പാക്കിയ പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനുള്ള തീവ്ര യജ്ഞമായ കന്യ കേളവണി, 2001-ല്‍ 57.8% ആയിരുന്ന സ്ത്രീ സാക്ഷരത 2011 ആയപ്പോള്‍ 70.7% ആയി ഉയര്‍ത്താന്‍ സഹായകമായി. ദേശീയതലത്തില്‍, ഇത് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയായി വിവര്‍ത്തനം ചെയ്യപ്പെട്ടു.

കുട്ടികളുടെ ലിംഗാനുപാതത്തിലെ പുരോഗതിയുമായി ഈ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു. ലിംഗാനുപാതം 2014-ലെ 918-ല്‍ നിന്ന് 2023 ആകുമ്പോഴേക്കും 934 ആയി മെച്ചപ്പെട്ടു. പെണ്‍കുട്ടികളെ സ്‌കൂള്‍ പഠനത്തില്‍ നിലനിര്‍ത്തുന്നത് വിവാഹം വൈകിപ്പിക്കുകയും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദീര്‍ഘകാല ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇത് ശമ്പളം പറ്റുന്ന തൊഴില്‍ ശക്തിയിലേക്ക് പ്രവേശിക്കാനും രാഷ്‌ട്രനിര്‍മാണത്തില്‍ പൂര്‍വ്വാധികം ഫലപ്രദമായി പങ്കെടുക്കാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നു.

മാതൃ ആരോഗ്യത്തിനും ഗുജറാത്തില്‍ സമാന പരിഗണന നല്‍കിയിരുന്നു. ചിരഞ്ജീവി യോജനയിലൂടെ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രസവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കി. അതുവഴി മരണനിരക്ക് കുറഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് കേന്ദ്രത്തില്‍, പ്രധാനമന്ത്രി മാതൃ വന്ദന യോജന നടപ്പാക്കിയപ്പോള്‍ പ്രസവാനുകൂല്യങ്ങളും പോഷകാഹാര ആനുകൂലങ്ങളും കൂട്ടിച്ചേര്‍ത്തു. പദ്ധതി ഇതിനോടകം മൂന്ന് കോടിയിലധികം വനിതകളെ പിന്തുണച്ചു. മാര്‍ഗനിര്‍ദ്ദേശകമായി വര്‍ത്തിക്കുന്ന ആശയം സ്ഥിരതയുള്ളതായിരുന്നു: സാമൂഹിക ധനവിനിയോഗം ദുര്‍ബലതയെ അഭിസംബോധന ചെയ്യുകയും, തെരഞ്ഞെടുപ്പ് വിപുലീകരിക്കുകയും, ഭാവിയിലെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കുകയും വേണം.

നിക്ഷേപകരിലും പൗരന്മാരിലും ആത്മവിശ്വാസം

ഒരുപക്ഷേ, ഗുജറാത്ത് മാതൃകയുടെ ഏറ്റവും സൂക്ഷ്മമായ സ്വാധീനം മാനസികാവസ്ഥയിലുണ്ടായ പരിവര്‍ത്തനമാണ്. സുസ്ഥിരമായ ഇടപെടലുകള്‍ എങ്ങനെ ധാരണകളെ മാറ്റിമറിക്കുമെന്നും, നിക്ഷേപകരുടെ ദൃഷ്ടിയില്‍ ഒരു സംസ്ഥാനത്തെ വിശ്വസനീയ കേന്ദ്രമാക്കി മാറ്റുമെന്നും, ഉദ്യോഗസ്ഥ വൃന്ദത്തെ ബിസിനസ് സൗഹൃദമാക്കുമെന്നും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടികള്‍ കാണിച്ചുതന്നു. ഈ അനുഭവമാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ രൂപപ്പെടുത്തിയത്. ഇത് സമയബന്ധിതമായ അംഗീകാരങ്ങള്‍, പാരിസ്ഥിതിക ഇടനാഴികള്‍, അടിസ്ഥാന സൗകര്യ സന്നദ്ധത എന്നിവയിലൂടെ പ്രവചനാത്മകതയ്‌ക്ക് മുന്‍ഗണന നല്‍കി. 2014നും 2024നും മധ്യേ, 83 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) രാജ്യത്തേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇത് നിര്‍വഹണ ശേഷിയിലെയും ദീര്‍ഘകാല വിശ്വാസ്യതയിലെയും ആത്മവിശ്വാസം സൂചിപ്പിക്കുന്നു.

പൗരന്മാരുടെ പ്രതീക്ഷകളിലും മാറ്റങ്ങള്‍ സംഭവിച്ചു. മുമ്പ്, പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പദ്ധതികളെ വിലയിരുത്തിയിരുന്നത്. ഇന്ന്, സര്‍വ്വസാധാരണക്കാരായ ഭാരതീയര്‍ പോലും അവശ്യവസ്തുക്കള്‍, വൈദ്യുതി, ശൗചാലയങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, സബ്സിഡിയുള്ള പാചക വാതകം തുടങ്ങിയ സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സേവന വിതരണത്തിലെ നിശബ്ദമായ സാമാന്യവത്കരണം, വാഗ്ദാനങ്ങളെ അവയുടെ പ്രഖ്യാപനത്തിലൂടെയല്ല, മറിച്ച് നിര്‍വ്വഹണത്തിലൂടെ വിലയിരുത്തുന്ന രാഷ്‌ട്രീയ സംസകാരം സൃഷ്ടിച്ചു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഉന്നതമായ ഈ പ്രതീക്ഷയാണ് ഗുജറാത്ത് മാതൃകയുടെ ആഴമേറിയ പൈതൃകം.

വികസിത ഭാരതം 2047 ലേക്ക്

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്) എന്നത് കേവലം വാചാടോപമല്ല. ദൈനംദിന യാഥാര്‍ത്ഥ്യങ്ങളില്‍ അതിന്റെ മുദ്ര ദൃശ്യമാണ്: വൈദ്യുതി ഇന്നൊരു ആഡംബരമല്ല, ക്ഷേമത്തിനുള്ള ഉപാധിയാണ്. ഡിജിറ്റല്‍ സഹായത്തോടെ ആസൂത്രണം ചെയ്ത അടിസ്ഥാന സൗകര്യങ്ങളും, ഉപരിപ്ലവമായ പ്രഖ്യാപനങ്ങള്‍ക്കുപരി മൂര്‍ത്തമായ ഫലങ്ങള്‍ ഉളവാക്കിയ ആരോഗ്യവും വിദ്യാഭ്യാസവും യാഥാര്‍ത്ഥ്യമായിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത കോണുകളിലെയും ജീവിതങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ഭരണനിര്‍വ്വഹണത്തെ അവസാന വ്യക്തിയിലേക്ക് വരെ എത്തിച്ച ഭാരതീയ മാതൃകയാണിത്.

2047 ഓടെ വികസിത ഭാരതമാകുക എന്ന ലക്ഷ്യം ഭാരതം കൈവരിക്കുമ്പോള്‍, അത് ഒരു പ്രധാനമന്ത്രി ഭരണനിര്‍വ്വഹണത്തെ പുനര്‍നിര്‍വചിച്ചതിന്റെ പരിണിതഫലമായി വിലയിരുത്തപ്പെടും. ഭരണനിര്‍വഹണത്തെ കാര്യക്ഷമത കൈവരിക്കാനുള്ള പരീക്ഷണങ്ങളാക്കി മാറ്റുന്നതിലൂടെ, അദ്ദേഹം ഭാരതത്തിന്റെ വിപുലമായ ഭരണ സംവിധാനങ്ങളെ കേവല വാഗ്ദാനങ്ങളില്‍ നിന്ന് പ്രായോഗികതയിലേക്ക് ഉയര്‍ത്തി. ആദ്യം ഗുജറാത്തില്‍ പരീക്ഷിച്ചതും പിന്നീട് ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചതുമായ ആ സവിശേഷ മുദ്ര നരേന്ദ്ര മോദിയുടെ മാത്രം പൈതൃകമാണ്.

Tags: From promises to practicalityNational expansionPrime MinistertransformationGujarat modelefficiency?Developed India 2047Redefined governanceGovernance systems
ഡോ. മന്‍സുഖ് മാണ്ഡവ്യ
ഡോ. മന്‍സുഖ് മാണ്ഡവ്യ
കേന്ദ്ര യുവജനകാര്യ, കായിക, തൊഴില്‍ മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

India

സൗദി അറേബ്യയ്‌ക്കെതിരെയുളള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി, സൗദി ഭരണാധികാരിയുമായി ഫോണില്‍ സംസാരിച്ചു

India

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി ചേരുന്നു

World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും ശക്തരായ നേതാക്കൾ; പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്ഥാനെ പുകഴ്‌ത്തി ട്രംപ്

India

കേന്ദ്രബജറ്റ് ചരിത്രപരം; 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നതിന് ശക്തമായ അടിത്തറ നൽകുന്നു: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.