Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ജിഒക്കാരെ സൂക്ഷിക്കുക…രാജ്യത്തെ അട്ടിമറിക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകും, നേപ്പാള്‍ കലാപത്തിന് ചുക്കാന‍് പിടിച്ച നരംഗ് ഒരു എൻജിഒ

എന്‍ജിഒ അഥവാ നോണ്‍ ഗവണ്‍മെന്‍റല്‍ ഓര്‍ഗനൈസേഷന്‍ എന്നത് സര്‍ക്കാരുമായി ബന്ധമില്ലാത്ത, എന്നാല്‍ ലാഭേച്ഛയില്ലാതെ സാമൂഹിക നന്മ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സംഘടന എന്നതാണ് സാധാരണയുള്ള ധാരണ. മിക്കവാറും സംഘടനകള്‍ വിദേശ ഫണ്ട് വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 11:50 pm IST
in India
നരംഗ് എന്ന നേപ്പാളിലെ ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവ് (ഇടത്ത്) ബാര്‍ബറ ആഡംസ് എന്ന ഒരു നേപ്പാള്‍ രാജകുമാരനെ പ്രേമിച്ച് വിവാഹം കഴിച്ച മദാമ്മ (വലത്ത്)

നരംഗ് എന്ന നേപ്പാളിലെ ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവ് (ഇടത്ത്) ബാര്‍ബറ ആഡംസ് എന്ന ഒരു നേപ്പാള്‍ രാജകുമാരനെ പ്രേമിച്ച് വിവാഹം കഴിച്ച മദാമ്മ (വലത്ത്)

ന്യൂദല്‍ഹി: എന്‍ജിഒ (NGO) അഥവാ നോണ്‍ ഗവണ്‍മെന്‍റല്‍ ഓര്‍ഗനൈസേഷന്‍ എന്നത് സര്‍ക്കാരുമായി ബന്ധമില്ലാത്ത, എന്നാല്‍ ലാഭേച്ഛയില്ലാതെ സാമൂഹിക നന്മ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സംഘടന എന്നതാണ് സാധാരണയുള്ള ധാരണ. മിക്കവാറും സംഘടനകള്‍ വിദേശ ഫണ്ട് വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങിനെ സമൂഹത്തെ ഉന്നമനത്തില്‍ എത്തിക്കുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകള്‍ ഉണ്ട്. ചിലര്‍ക്ക് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യമെങ്കില്‍ മറ്റ് ചിലര്‍ക്ക് സ്ത്രീശാക്തീകരണമാണ്. വേറെ ചിലര്‍ ജലമലീനീകരണത്തിനെതിരെയായിരിക്കും പ്രവര്‍ത്തിക്കുക. ഇങ്ങിനെ നൂറായിരം ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്.

എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍വന്ന ശേഷം ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന വിദേശഫണ്ടുകളെപ്പറ്റി നല്ലതുപോലെ പഠനം നടത്തി. അതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. പല എന്‍ജിഒകള്‍ക്കും ഇരട്ടമുഖമുണ്ട്. പുറമേയ്‌ക്ക് ദാരിദ്യനിര്‍മ്മാര്‍ജ്ജനം സ്ത്രീസുരക്ഷ, സ്ത്രീശാക്തീകരണം, ദരിദ്രര്‍ക്ക് വിദ്യാഭ്യാസം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതില്‍ പലരും കള്ളപ്പണം വെളുപ്പിക്കല്‍, മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ രഹസ്യമായി ഏര്‍പ്പെടുന്നുണ്ട്. അതായത് പല എന്‍ജിഒകളും ആട്ടിന്‍തോലണിഞ്ഞ ചെന്നായകള്‍ ആണെന്നര്‍ത്ഥം.

ഇതോടെയാണ് പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ച് മതപരിവര്‍ത്തനവും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്ന എന്‍ജിഒകളെ പിടികൂടാനും ഇവര്‍ക്കുള്ള വിദേശ ഫണ്ട് നിഷേധിക്കുന്നതിലേക്ക് മോദി സര്‍ക്കാര്‍ നീങ്ങിയത്. പല എന്‍ജിഒകളുടെയും നടത്തിപ്പുകാര്‍ ആഡംബരജീവിതം നയിക്കുന്നവരാണ്. ഇതിന് കാരണം എന്‍ജിഒകള്‍ക്ക് വിദേശത്ത് നിന്നും വരുന്ന ഫണ്ടുകള്‍ സര്‍ക്കാര്‍ ഓഡിറ്റ് നടത്താറില്ല. അതിനാല്‍ ഈ ഫണ്ട് എത്രയെന്നോ അത് അവര്‍ എന്ത് കാര്യങ്ങള്‍ക്കെല്ലാമാണ് ചെലവഴിക്കുന്നതെന്നോ പുറത്ത് അറിയാന്‍ സാധിക്കില്ല. മോദി സര്‍ക്കാരും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന എന്‍ജിഒ സംഘടനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിഖ്യാതമാണ്. ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്ന സംഘടന അവരുടെ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയതോടെ അവര്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കി. എന്തായാലും പല എന്‍ജിഒകളും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടെ ഇവയെ നിയന്ത്രിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇത് ഇന്ത്യയിലെ എന്‍ജിഒകള്‍ക്ക് മോദി സര്‍ക്കാരിനോട് പക വര്‍ധിപ്പിച്ചു.

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ജിഒകള്‍ കോണ്‍ഗ്രസിന്റെ പ്രചാരണവിഭാഗവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ബിജെപി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ എന്‍ജിഒകളും കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി ബിജെപിയ്‌ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ബിജെപി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അതുപോലെ പിന്നാക്ക സമുദായത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന പേരുള്ള ദേവഗൗഡയുടെയും മകന്‍ എച്ച്.ഡി. കുമാരസ്വാമി എന്നിവരുടെ ജനതാദള്‍ (സെക്യുലര്‍) പാര്‍ട്ടിക്കെതിരെയും ഇവര്‍ നീങ്ങി. ബിജെപിയെ പിന്തുണയ്‌ക്കുന്ന എന്ന ഒറ്റക്കാരണത്താലാണ് എന്‍ജിഒകള്‍ സംഘടിതമായി ജനതാദള്‍ സെക്യുലറിനെതിരെ വീടുവീടാന്തരം കയറി പ്രചാരണം നടത്തിയത്. ഇത് ജനതാദള്‍ സെക്രുലര്‍ എന്ന പാര്‍ട്ടിയുടെ മൈസൂരിലെയും മറ്റ് ജില്ലകളിലെയും സ്വാധീനത്തെ വോട്ടെടുപ്പില്‍ ഇല്ലാതാക്കാന്‍ ഈ എന്‍ജിഒ സംഘത്തിന് സാധിച്ചു. അതിനാല്‍ ഇപ്പോള്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചലിക്കുന്നത് തന്നെ എന്‍ജിഒകളുടെ താളത്തിനൊത്ത് എന്ന രീതിയില്‍ ആയിരിക്കുന്നു. അതാണ് ധര്‍മ്മസ്ഥലയിലെ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദവും അതിനെതുടര്‍ന്ന് പ്രത്യേക അന്വേഷണക്കമ്മീഷനെ നിയോഗിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനവും.

എന്‍ജിഒകള്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ അവരുടെ വീടുവീടാന്തരം കാമ്പയിന്‍ ചെയ്തിരുന്നു. മുസ്ലിംസമുദായത്തിനിടയില്‍ അതേ കാമ്പയിന്‍ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് നടത്തിയിരുന്നു. എന്‍ജിഒകള്‍ എങ്ങിനെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് എന്നത് കൂടുതല്‍ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. കര്‍ണ്ണാടക സംസ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ എന്‍ജിഒകളുടെ ആസ്ഥാനമായി മാറിയിരിക്കുന്നത്. അവിടെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടപ്പാക്കേണ്ട ടൂള്‍കിറ്റുകളുടെ സാമ്പിള്‍ ആദ്യം നടപ്പാക്കുന്നത്. ഈയിടെ ഹിന്ദു ക്ഷേത്രങ്ങള്‍ ഹിന്ദു വിശ്വാസങ്ങള്‍ക്കും എതിരെ കര്‍ണ്ണാടകയില്‍ നടക്കുന്ന കടന്നാക്രമണങ്ങള്‍ ഇതിന് ഉദാഹരണമാണ്.

കൂടുതല്‍ വ്യാപകമായ പഠനത്തിലാണ് ഈ എന്‍ജിഒകളില്‍ ഭൂരിഭാഗത്തിനും ഫണ്ട് വരുന്നത് അമേരിക്കയില്‍ നിന്നാണെന്നും അവിടെ നിന്നും ഈ ഫണ്ട് അയക്കുന്നവര്‍ക്ക് പല ഗൂഢലക്ഷ്യങ്ങളും ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. അമേരിക്കയില്‍ ഇത്തരം എന്‍ജിഒ ഫണ്ടിംഗ് നടത്തുന്ന ഫോര്‍ഡ് ഉള്‍പ്പെടെയുള്ള വന്‍കിട കുടുംബങ്ങള്‍ സിഐഎ, ആയുധലോബി എന്നിവരുമായി ചേര്‍ന്ന് സമാന്തരമായ ഒരു അധികാരശൃംഖലയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനെ ഡീപ് സ്റ്റേറ്റ് എന്നാണ് വിളിക്കപ്പെടുന്നതെന്നും മനസ്സിലായി. എന്‍ജിഒകള്‍ക്ക് ഫണ്ടിംഗ് നടത്തുന്ന ഒരു പ്രധാനി ആണ് ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ്. ഇദ്ദേഹം ഡീപ് സ്റ്റേറ്റ് ശക്തികളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഇന്ത്യയില്‍നൂറുകണക്കിന് എന്‍ജിഒകള്‍ക്ക് സോറോസ് പണം വാരിവലിച്ചെറിയുന്നു. ഈ ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്ക് ഇപ്പോള്‍ ഒരു അജണ്ടയുള്ളത് മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ്. പകരം ഒരു റബ്ബര്‍ സ്റ്റാമ്പിനെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവും ഡീപ് സ്റ്റേറ്റിനുണ്ട്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയാണ് അവരുടെ റബ്ബര്‍ സ്റ്റാമ്പ്. ദുര്‍ബലമായ വിദേശരാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുക എന്നത് ഡീപ് സ്റ്റേറ്റിന്റെ പ്രഖ്യാപിത അജണ്ടയാണെന്ന് ഇന്ന് വെളിപ്പെട്ടിരിക്കുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ യുവാക്കളെ തിരിച്ച് കലാപമുണ്ടാക്കി ഭരണാധികാരികളെ അട്ടിമറിച്ച് റബ്ബര്‍ സ്റ്റാമ്പുകളെ അധികാരത്തില്‍ വാഴിച്ചത് ഡീപ് സ്റ്റേറ്റാണ്. അവര്‍ അത് സാധിച്ചത് അതത് രാജ്യങ്ങളിലെ എന്‍ജിഒകളെയും പ്രതിപക്ഷപാര്‍ട്ടികളെയും കൂട്ടുപിടിച്ചാണ്. അതോടൊപ്പം നിഷ്കളങ്ക യുവത്വത്തെ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ ഡീപ് സ്റ്റേറ്റ് അജണ്ടകളുടെ ഭക്തരാക്കി മാറ്റും. അതിനായി നിഷ്കളങ്കമെന്ന് തോന്നിക്കുന്ന ആശയങ്ങളാണ് ഇവര്‍ യുവാക്കളിലും കൗമാരക്കാരിലും കുത്തിവെയ്‌ക്കുക, നേപ്പാളിന്റെ കാര്യത്തില്‍ ദാരിദ്ര്യം, അസമത്വം, ഭരണാധികാരികളുടെ അഴിമതി, ഭരണത്തിലിരിക്കുന്നവരുടെ കുടുംബത്തിലെ കൗമാരക്കാരുടെ ധൂര്‍ത്ത് (നെപോ കിഡ്സ് എന്നാണ് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഇവരെ വിശേഷിപ്പിക്കുന്നത്) തുടങ്ങിയ വിഷയങ്ങള്‍ എടുത്തിട്ടാണ് യുവാക്കളെയും കൗമാരക്കാരായ ജെന്‍ സീ തലമുറയെയും നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയ്‌ക്കെതിരെ തിരിച്ചത്.  ഭരണവിരുദ്ധ രോഷം ആളിക്കത്തിച്ച ശേഷം ഈ നിഷ്കളങ്ക കൗമാരത്തെയാണ് കലാപത്തിന് മുന്‍പന്തിയില്‍ നിര്‍ത്തുക. അതോടെ അത് സ്വാഭാവികമായ ഒരു കലാപമാണെന്നും ആ രാജ്യത്തെ സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങള്‍ കാരണമാണ് കലാപമുണ്ടായതെന്നും ഇവര്‍ വരുത്തിത്തീര്‍ക്കും.

അദാനിയെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, ഹിന്‍ഡന്‍ബര്‍ഗിനെ അനുകൂലിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഒസിസിആര്‍പി റിപ്പോര്‍ട്ട്, കര്‍ഷകസമരം, ജാതി സെന്‍സസ്, പൗരത്വ ബില്ലിനെതിരായ സമരം, ദേശീയ പൗരത്വ രജിസ്ട്രിക്കും ഏകീകൃത സിവില്‍ കോഡിനും എതിരായ സമരം, ഖലിസ്ഥാ‍ന്‍ വാദികളെ മോദി സര്‍ക്കാരിനെതിരെ തിരിച്ചുവിടല്‍, മുസ്ലിങ്ങളെ മോദി സര്‍ക്കാരുമായി യുദ്ധം ചെയ്യിക്കല്‍ …ഇതെല്ലാം ഡീപ് സ്റ്റേറ്റുകള്‍ നടപ്പാക്കിയ പദ്ധതികളായിരുന്നു. പക്ഷെ എല്ലാം മോദി സര്‍ക്കാര്‍ പൊളിച്ചടുക്കി. പക്ഷെ ഡീപ് സ്റ്റേറ്റ് പുതിയ പുതിയ ആയുധങ്ങളുമായി, ടൂള്‍ കിറ്റുകളുമായി രംഗത്ത് വരുമെന്ന് ഉറപ്പ്.

നേപ്പാളില്‍ ഭരണം അട്ടിമറിച്ച കലാപത്തിന് ജെന്‍ സീ എന്ന ഇളം തലമുറക്കാരെ പ്രേരിപ്പിച്ച് സുഡാഗ് ഗുരുങ് എന്ന ചെറുപ്പക്കാരനാണ്. ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടന നടത്തുന്ന വ്യക്തിയാണ് ഗുരുങ്ങ്. സമൂഹമാധ്യമങ്ങള്‍ പിന്‍വലിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ ആദ്യം സമരം തുടങ്ങിയത് ഹമി നേപ്പാളാണ്. ഇവരുടെ കീഴില്‍ നേപ്പാളില്‍ പല ഭാഗത്തായി ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇവരെല്ലാം നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രി ശര്‍മ്മ ഒലിയ്‌ക്കും എതിരെ വന്‍പ്രചാരണം അഴിച്ചുവിട്ടു. ഒടുവില്‍ സെപ്തംബര്‍ എട്ടിന് സര്‍ക്കാരിനെതിരെ ഒരു വലിയ കലാപം നടത്താന്‍ ഹമി നേപ്പാള്‍ തീരുമാനിച്ചു. എങ്ങിനെ സമരം നടത്തണമെന്ന് ഗുരുങ്ങ് ചെറുപ്പക്കാരോട് പറഞ്ഞിരുന്നു. ആളുകളെ പരസ്യമായി കൊല്ലുക, കെട്ടിടങ്ങള്‍ക്ക് തീവെയ്‌ക്കുക. ഇതെല്ലാം വിദേശമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക. അതായത് വിദേശമാധ്യമങ്ങള്‍ നേപ്പാളിലെ വിദ്യാര്‍ത്ഥികലാപത്തോട് കൈകോര്‍ക്കുമെന്നത് നേരത്തെ തീരുമാനിക്കപ്പെട്ട അജണ്ടയാണ്. ഇന്ത്യയിലെ മോദി സര്‍ക്കാരിനെതിരെ വാഷിംഗ്ടമണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ്, ബിബിസി, സിഎന്‍എന്‍ എന്നിവര്‍ എഴുന്നതുന്നത് ഓര്‍ത്താല്‍ മതി. കോളെജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗുരുങ്ങ് എങ്ങിനെ സമരത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ യൂണിഫോമില്‍ വരിക, കൈകളില്‍ പുസ്തകവുമായി എത്തുക. അതിന് ശേഷം വേണം കെട്ടിടങ്ങള്‍ക്ക് തീയിടാനും ആളുകളെ കൊല്ലാനും. ഇതെല്ലാം കൗമാരപ്രായക്കാരായ കുട്ടികള്‍ അക്ഷരം പ്രതി അനുസരിച്ചു.

അതുപോലെ ബാര്‍ബറ ബാര്‍ബറ ആഡംസ്  എന്ന അമേരിക്കക്കാരിയായ വനിതയും ഈ കലാപം ആളിക്കത്തിക്കാന്‍ കൂട്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേപ്പാളിലെ ഒരു രാജകുമാരനെ ഒരു ബാറില്‍ വെച്ച് പ്രണയത്തില്‍ കുരുക്കിയ ശേഷം നേപ്പാള്‍ കൊട്ടാരത്തില്‍ കയറി താമസമാക്കിയ അമേരിക്കന്‍ വനിതയാണ് ബാര്‍ബറ. ബസുന്ധര എന്ന പേരുള്ള വിവാഹിതനായ നേപ്പാള്‍ രാജകുമാരനെ ഒരു ബാറില്‍ വെച്ച് കണ്ടുമുട്ടിയാണ് ഇവര്‍ തമ്മില്‍ പ്രണയബദ്ധരായത്. മദാമ്മയുടെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കണ്ടുമുട്ടല്‍ എന്ന് പലരും സംശയിക്കുന്നു. അതായത് വിദേശവനിതകള്‍ ഒരു രാജ്യത്തിന്റെ അധികാരം കയ്യാളാന്‍ യോഗ്യരായ രാഷ്‌ട്രീയ നേതാക്കളെ പ്രണയിച്ച് വശപ്പെടുത്തുമ്പോള്‍ അതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ടെന്ന പാഠമാണ് നേപ്പാള്‍ കലാപത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്. നേപ്പാളിലെ രഹസ്യങ്ങളും നേപ്പാളിനെ പ്രശ്നങ്ങളും വിദേശമാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് ബാര്‍ബറയാണെന്ന് പറയപ്പെടുന്നു.

എന്തായാലും എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന പാഠമാണ് നേപ്പാള്‍ ലോകത്തിന് നല്‍കുന്നത്.

Tags: Barbara AdamsEvangelical organisationsamnesty internationalNGOsKarnatakaModi govtreligious conversion lobbySudan GurungHami Nepal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

India

കർണാടയ്‌ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

India

കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

India

ആയത്തുല്ല അലി ഖമനെയിയുടെ മരണത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കർണാടകയിലെ അലിപൂർ

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.