ന്യൂദല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരൊയ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്‌ച്ച പരിഗണിക്കും. ശനിയാഴ്‌ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‌റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കോടതി ബുധനാഴ്‌ച്ച പരിഗണിക്കാന്‍ തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡ് തടസഹര്‍ജിയും നല്‍കിയിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പരിപാടി രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്‌ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു്.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്‌ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
















