കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കല്‍ താഴെകുനി എം.ടി.കെ.സുരേഷിനാണ് വെട്ടേറ്റത്.
തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. ലാലു (ശ്യാംലാല്‍) ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ആര്‍ജെഡി യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ ലാലുവിനെതിരെ സുരേഷ് പരാതി നല്‍കിയിരുന്നു. കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ആര്‍ജെഡി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വെട്ടേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















