കൊല്ലം : അത്തപ്പൂക്കളത്തിൽ ‘ ഓപ്പറേഷൻ സിന്ദൂർ ‘ എന്ന് എഴുതിയതിന്റെ പേരിൽ നടപടിയ്‌ക്ക് തുനിഞ്ഞ കേരള പൊലീസിന് മുന്നിൽ വീണ്ടും അഭിമാനമായി ഓപ്പറേഷൻ സിന്ദൂർ . ഇക്കുറി ശോഭായാത്രയിൽ സംസ്ഥാനത്തുടനീളം ഓപ്പറേഷൻ സിന്ദൂർ നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയിരുന്നു.
തൃക്കണ്ണാപുരം ബാലഗോകുലം ശോഭായാത്രയിൽ ഓപ്പറേഷൻ സിന്ദൂർ ഫ്ലോട്ടാണ് ഒരുക്കിയത് . പടക്കളത്തിൽ അമ്പും വില്ലുമേന്തി നിൽക്കുന്ന യോദ്ധാവായാണ് ശ്രീകൃഷ്ണനെ അവതരിപ്പിച്ചത് . ഓപ്പറേഷൻ സിന്ദൂർ എന്ന് ഫ്ലോട്ടിന് പേരും നൽകിയിരുന്നു. ഏറെ പേരാണ് ശോഭായാത്രയിൽ ഓപ്പറേഷൻ സിന്ദൂർ ഒരുക്കി തൃക്കണ്ണാപുരം ബാലഗോകുലത്തിന് അഭിനന്ദനവുമായി എത്തിയത്.
ശോഭായാത്രയിൽ തൊടുപുഴയിലും ഓപ്പറേഷൻ സിന്ദൂറാണ് നിറഞ്ഞ് നിന്നത് . സിന്ദൂര തിലകവുമായി ഭഗവ ധ്വജം കൈകളിലേന്തിയ ഭാരത മാതാവിനെയാണ് ഓപ്പറേഷൻ സിന്ദൂറിനൊപ്പം അവതരിപ്പിച്ചത് . ‘ തോൽക്കില്ല നമ്മൾ ‘ എന്ന ആഹ്വാനത്തോടെയാണ് മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂർ നിശ്ചല ദൃശ്യം എത്തിയത് .
കേരള പൊലീസ് മായ്‌ക്കാൻ ശ്രമിച്ച ഓപ്പറേഷൻ സിന്ദൂർ സംസ്ഥാനമൊട്ടാകെ നിറയുന്ന കാഴ്‌ച്ചയായിരുന്നു ഇന്നലെ .
















