തൃശൂർ: സന്ധ്യയ്‌ക്ക് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജ വെയ്‌പ്പിനായി സ്വീകരിക്കേണ്ടത് എന്നുള്ളതിനാൽ, അപ്രകാരം അഷ്ടമി സന്ധ്യാസമയം കടന്നുവരുന്ന സെപ്റ്റംബർ 29 ആണ് പൂജവെയ്‌പ്പിനായി ആചരണീയമെന്നും , അന്ന് തന്നെ പൂജ വയ്‌ക്കണമെന്നും അഖില കേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. കെ.ബാലകൃഷ്ണ വാര്യർ അറിയിച്ചു.
അതുകൊണ്ടുതന്നെ നിലവിൽ പ്രവൃത്തി ദിവസമായി കാണുന്ന സെപ്റ്റംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിക്കണമെന്നും ജ്യോതിശാസ്ത്ര മണ്ഡലത്തിന് വേണ്ടി സംസ്ഥാന അധ്യക്ഷൻ ഡോ.കെ ബാലകൃഷ്ണ വാര്യർ, കാര്യാധ്യക്ഷൻ ചെത്തല്ലൂർ വിജയകുമാർ , ജനറൽ സെക്രട്ടറി എസ്സ്.ശ്രേയസ്സ് സംഘടന സെക്രട്ടറി എസ്സ്.ജയകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
















