ജയ് പുർ: പതിനായിരം ഒഴിവ്, ജോലിതേടിയെത്തിയത് 3.76 ലക്ഷം പേർ. അപേക്ഷിച്ചത് 5.24 ലക്ഷം പേർ. ഞായറാഴ്ച അവസാനിച്ച രണ്ട് ദിവസത്തെ രാജസ്ഥാൻ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ 2025ൽ ഏകദേശം 72 ശതമാനം ഉദ്യോഗാർത്ഥികൾ പങ്കെടുത്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
10,000 പേരെ നിയമിക്കാനാണ് രണ്ടു ദിവസം പല ഷിഫ്റ്റുകളിലായി പരീക്ഷ നടത്തിയത്. 3.76 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തുവെന്ന് അധികൃതർ പറഞ്ഞു.
പരീക്ഷയ്‌ക്ക് അപേക്ഷിച്ചത് ആകെ 5,24,740 പേരാണെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്‌മെന്റ് ആൻഡ് പ്രമോഷൻ ബോർഡ്) ബിപിൻ കുമാർ പാണ്ഡെ പറഞ്ഞു. ഇതിൽ ആകെ 3,76,902 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.
















