തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനം രാഷ്‌ട്രീയ വിവാദങ്ങള്‍ കൊണ്ട് സജീവമാകും. പൊലീസ് അതിക്രമങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.
അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുന്ന ഭേദഗതി ബില്‍ ഈ സഭാ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
പ്രതിപക്ഷത്തെ അടിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഭരണപക്ഷം ഉപയോഗിക്കും.ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടും.
അയ്യപ്പ സംഗമവും തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയില്‍ ചര്‍ച്ചയാകും.ഒക്ടോബര്‍ 10 വരെ മൂന്ന് സെഷനുകളിലായി 12 ദിവസമാണ് സഭ ചേരുക.
















