Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

വന്ദേഭാരത് സ്ലീപ്പർ: സൗകര്യങ്ങളുടെ വിസ്മയ വണ്ടി, ദീപാവലിക്ക് തുടക്കം

മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗവും...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 03:43 pm IST
in News, India

 

ന്യൂദൽഹി: ‘പാലസ് ഓൺ വീൽസ്’ എന്ന പേരിൽ ചലിക്കുന്ന കൊട്ടാരങ്ങൾ പോലെ ഭാരതീയ റയിൽവേ ആഡംബര സർവീസ് നടത്തി പരീക്ഷണം നടത്തിയത് 43 വർഷം മുമ്പാണ്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിച്ച് വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു 1982 ജനുവരി 26 ന് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. വേണ്ടത്ര ആസൂത്രണം ഇല്ലാഞ്ഞിട്ടാവണം ഇക്കാലത്തിനിടെ റയിൽവേയ്‌ക്ക് അതൊരു മികച്ച സേവന മേഖലയയാക്കി മാറ്റാൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാരിന്റെ ആസൂത്രണത്തിൽ ഭാരതീയ റയിൽവേയ്‌ക്ക് ഉണ്ടായ മാറ്റം വമ്പിച്ചതാണ്. റയിൽ യാത്ര ഇന്ന് ആകാശയാത്രയേക്കാൾ ആനന്ദവും ആവേശവും നൽകുന്നുവെന്ന് മാത്രമല്ല, അതിൽനിന്ന് സർക്കാരിനുള്ളവരുമാനവും വലുതാണ്.
ഏറ്റവും പുതിയ റയിൽവേ സംരംഭം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസാണ്. ഭാരതത്തിലെ വ്യാപകമായ പ്രധാന ഉത്സവങ്ങളിലൊന്നായ ദീപാവലിയിൽ ഈ റയിൽ സർവീസ് ഉദ്ഘാടനം ചെയ്യപ്പെടും.
തടിയിരിപ്പിടത്തിൽനിന്ന് ആവശ്യക്കാർ ആഗ്രഹിക്കുന്ന പരമാവധി സൗകര്യത്തിലേക്ക് റയിൽ കുതിക്കുന്ന കാഴ്ചയാണ് വന്ദേഭാരത് സ്ലീപ്പർ സർവീസ്.
അതിവേഗം- പരമാവധി 180 കിലോ മീറ്റർ മണിക്കൂറിൽ എന്നതുമാത്രമല്ല പ്രത്യേകത. ഏറ്റവും മികച്ച ആഡബേര ഹോട്ടലിൽ താമസിക്കുന്നവർക്ക് ലഭിക്കാവുന്നതിന് തുല്യമായ സൗകര്യങ്ങൾ ഉൾപ്പെടുന്ന ഫസ്റ്റ്് ക്ലാസ് യാത്ര സൗകര്യം വന്ദേഭാരത് സ്ലീപ്പർ നൽകാൻ പോകുന്നത്.
ദീർഘദൂര യാത്രകൾക്കായാണിത്. പ്രീമിയം രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് വേഗമേറിയതും കൂടുതൽ സുഖകരവുമായ യാത്രാനുഭവം യാത്രക്കാർക്ക് നൽകും. പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ കുറഞ്ഞത് 160 കിലോമീറ്റർ വേഗം ഉണ്ടായിരിക്കും.
ദീപാവലിക്ക് ആദ്യ വിബിഎസ് (വന്ദേ ഭാരത് സ്ലീപ്പർ) സർവീസ് നടത്തും. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആകെ 10 ട്രെയിൻ സെറ്റുകൾ പുറത്തിറക്കാനാണ് ആസൂത്രണം. ചെന്നൈയിലെ ഐസിഎഫുമായി സഹകരിച്ച് ബിഇഎംഎൽ ആണ് ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നത്.
200 വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ കൂടി നിർമ്മിക്കാൻ കരാറുകളായി.
ദൽഹിയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കാനും, വാരണാസി വഴി അഹമ്മദാബാദ്, ഭോപ്പാൽ, പട്‌ന എന്നിവിടങ്ങളിലേക്ക് സാധ്യതയുള്ള റൂട്ടുകൾ നൽകാനും ഈ സേവനം സഹായിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
– മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗവും മണിക്കൂറിൽ 160 കിലോമീറ്റർ പ്രവർത്തന വേഗവും.
– വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 16 പാസഞ്ചർ കോച്ചുകൾ ഉണ്ട്. അതിൽ 11 എസി 3 ടിയർ കോച്ചുകളും 4 എസി 2 ടിയർ കോച്ചുകളും ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമായിരിക്കും.
– പ്രത്യേക രാത്രി വെളിച്ചം, വിഷ്വൽ ഡിസ്‌പ്ലേകളുള്ള സംയോജിത അറിയിപ്പുകൾ, സിസിടിവിഎസ്, മോഡുലാർ പാൻട്രി യൂണിറ്റുകൾ എന്നിവ ഉണ്ടാവും.

– യൂറോപ്യൻ റയിൽ സംവിധാനങ്ങളുടെ മാതൃകയിൽ, വന്ദേ ഭാരത് സ്ലീപ്പർ സുസജ്ജമായ കോച്ചുകളും കുഷ്യൻ ബെർത്തുകളും ഉപയോഗിച്ച് മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ ഉണ്ടാവും.
– വേഗം കയറാൻ പാകത്തിൽ മുകൾ ബെർത്തിൽ കയറാൻ സംവിധാനം.
– വിമാനങ്ങളിലെപ്പോലെ ആധുനിക ബയോവാക്വം ടോയ്‌ലറ്റുകൾ ഉണ്ടാവും.
– എസി ഫസ്റ്റ് ക്ലാസിൽ ചൂടുവെള്ളത്തിൽ ഷവർ ബാത്തും നടത്താം.
– സുരക്ഷാ സംവിധാനങ്ങളും ഏറെയാണ്. ട്രെയിനുകളിൽ തദ്ദേശീയമായി നിർമ്മിച്ച ‘കവച്’ ആന്റി കൊളിഷൻ സിസ്റ്റമുണ്ട്.
– ഒപ്റ്റിമൽ ഊർജ്ജ ഉപയോഗത്തിനായി അവ പുനരാവർത്തന ബ്രേക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

– ഓട്ടോമാറ്റിക് ഇന്റർകണക്റ്റിംഗ് വാതിലുകളാണ്. ശുദ്ധവായുവും ഫലപ്രദമായ താപനില നിയന്ത്രണവും നിലനിർത്താൻ സംവിധാനം.
– ഓരോ കോച്ചിലും വ്യക്തിഗത വായനാ ലൈറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, റിഫ്രഷ്‌മെന്റ് ടേബിളുകൾ, ജിഎഫ്ആർപി പാനൽ ഇന്റീരിയറുകൾ എന്നിവ നൽകുന്നു.
– നിർദിഷ്ട സ്‌റ്റോപ്പുകളിൽ വാതിലുകൾ സ്വയമേവ പ്രവർത്തിക്കുന്നു.

– കേന്ദ്രീകൃത കോച്ച് മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിക്കും. അടിയന്തരാവശ്യമാണെങ്കിൽ യാത്രക്കാർക്ക് ഡ്രൈവറുമായി ആശയവിനിമയം നടത്താം. – നിരീക്ഷണത്തിനായി ഓരോ കോച്ചിലും സിസിടിവി ക്യാമറകൾ ഉണ്ടാവും.

– നിലവിൽ, ഭാരതത്തിലുടനീളം 150 ചെയർ കാർ വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ നടത്തുന്നു. പകൽ സമയത്തേ ഇവ സർവീസ് നടത്തുന്നുള്ളൂ. സ്ലീപ്പർ സർവീസുകൾ വരുന്നതോടെ രാത്രിയാത്രക്കാർക്ക് സുഖസൗകര്യങ്ങൾ വർദ്ധിക്കും. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഒക്യുപൻസി നിരക്ക് 2024- 25 ൽ 102.01% ആയിരുന്നത് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം 105.03 % ആയി.
– അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 17,000 ജനറൽ, നോൺഎയർ കണ്ടീഷൻഡ് കോച്ചുകൾ ഉത്പാദിപ്പിക്കും.
– സമീപ വർഷങ്ങളിൽ ജനറൽ ക്ലാസ് കോച്ചുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.

Tags: #180KMRP#RailrevolutionmoditrainVandebharathIndianrailways#VBSleeperSpeedTrain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.