കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ അവഹേളിച്ച് പാകിസ്ഥാന്‍ അനുകൂല പ്രചാരണം നടത്തി ജയിലില്‍ കഴിയുന്ന ഇസ്ലാമിക ഭീകരന്‍ റിജാസിനായി ഐക്യദാര്‍ഢ്യ സംഗമം. പോലീസ് ഒത്താശയോടെയാണ് കൊച്ചിയില്‍ സംഗമം നടന്നത്. വഞ്ചി സ്വകയറില്‍ നടന്ന പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് കാണിച്ച് ഉദ്ഘാടനശേഷം നോട്ടീസ് നല്കുക മാത്രമാണ് പോലീസ് ചെയ്തത്. പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതുപോലെയായിരുന്നു പോലീസിന്റെ നടപടി.
ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പ്രചാരണം നടത്തുകയും പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്ന ഇയാളെ മെയ് എട്ടിനാണ് നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പരിപാടി വിവാദമായതോടെ അദ്ദേഹം പിന്‍മാറുകയായിരുന്നുവെന്നാണ് അറിയുന്നത്. അഡ്വ. പ്രമോദ് പുഴങ്കരയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രാജ്യദ്രോഹത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ഭീകരന്‍ സിദ്ധീഖ് കാപ്പനാണ് മുഖ്യപ്രഭാഷണം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ വി.എം. ഫൈസല്‍ തുടങ്ങി മാവോയിസ്റ്റുകളുമാണ് പരിപാടിയില്‍ പങ്കെടുത്തത്.














