കൊച്ചി: ക്ഷേത്രങ്ങളില്‍ അംഗ പരിമിതിയുള്ള ഭക്തര്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിനും വീല്‍ചെയര്‍ പ്രവേശനം അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ വീല്‍ചെയറില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് പോളിയോ ബാധിച്ച സുഗന്ധി എന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശം.
ഇന്ത്യന്‍ ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റെല്ലാ പൗരന്മാരെയും പോലെ അംഗ പരിമിതിയുള്ളവര്‍ക്കും ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
















