ചെന്നൈ : ഒട്ടേറെ പ്രശസ്ത പരസ്യവാചകങ്ങളുടെ കോപ്പി റൈറ്ററും മലയാളിയുമായ ശങ്കര്‍ കൃഷ്ണമൂര്‍ത്തി (ശിവ കൃഷ്ണമൂര്‍ത്തി- 85) അന്തരിച്ചു.
ചെന്നൈ സാലിഗ്രാമിലായിരുന്നു അന്ത്യം. ‘മഴ മഴ, കുട കുട.. മഴ വന്നാല്‍ പോപ്പിക്കുട,_പുറത്ത് നിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം.. , പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട് തുടങ്ങിയ പരസ്യ വാചകങ്ങള്‍ ഇദ്‌ദേഹത്തിന്‌റേതാണ്.
ഭീമ ജൂവലറിയുടെ ‘ഭീമ ബോയ്’ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. തമിഴ് പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ‘കാലചക്രം’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. 1939ല്‍ ആലപ്പുഴയില്‍ ജനിച്ച അദ്ദേഹം 1975-90 കാലത്ത് കോട്ടയത്തായിരുന്നു താമസം.പിന്നീട് അദ്ദേഹം ചെന്നൈയിലേയ്‌ക്ക് താമസം മാറ്റുകയായിരുന്നു.
ഭാര്യ: ശാന്താ കൃഷ്ണമൂര്‍ത്തി. മക്കള്‍: അജയ് ശങ്കര്‍ (അമേരിക്ക), വിജയ് ശങ്കര്‍ (സിനിമ എഡിറ്റര്‍), ആനന്ദ് ശങ്കര്‍ (അമേരിക്ക), മരുമക്കള്‍: മായ, ലയ, വൈജയന്തി.
















