തിരുവനന്തപുരം: ഓഹരി വിപണിയില്‍ ലാഭം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടിയെന്ന് പരാതി. ബാലരാമപുരം സ്വദേശി സിപിഒ രവിശങ്കറിനെതിരെയാണ് പരാതി.
ഭരതന്നൂര്‍ സ്വദേശി വിജയന്‍ പിള്ള സഹോദരന്‍ മുരളീധരന്‍ എന്നിവരില്‍ നിന്ന് പണം തട്ടിയെന്നാണ് പരാതി. 2020ല്‍ ഡിജിപി ഓഫീസില്‍ ജോലി ചെയ്യവെയാണ് രവിശങ്കര്‍ പണം തട്ടിയത്.
പൊലീസില്‍ ഒരുപാട് പേര്‍ക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറഞ്ഞു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.ഇപ്പോള്‍ രവിശങ്കര്‍ കല്‍പ്പറ്റ പൊലീസ് ക്യാമ്പില്‍ ഡ്യൂട്ടിയിലാണ്.
തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കര്‍ പല സ്ഥലങ്ങളിലായി സ്ഥലം വാങ്ങിയെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. കേസില്‍ പരാതി നല്‍കിയെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പരാതിയെ തുടര്‍ന്ന് രവിശങ്കറിനെ കുറച്ച് ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തിയെങ്കിലും പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.
















