കൊല്ലം: ഏരൂരില്‍ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു.വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഏരൂര്‍ കുളത്തൂപ്പുഴ റോഡില്‍ കാഞ്ഞുവയലിന് സമീപമാണ് അപകടം .അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ ലോറിയാണ് പുളിമൂട്ടില്‍ വീട്ടില്‍ ഫാത്തിമയുടെ വീട്ടിലേക്ക് മറിഞ്ഞത്.സംഭവ സമയം ഫാത്തിമയും മകനും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി.
ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ ഓടിയെത്തിയാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.















