തിരുവനന്തപുരം:ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിളിമാനൂര്‍ സ്വദേശി അല്‍ അമീനിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറാണ് കത്തിയത്.
എറണാകുളത്ത് നിന്നും ഓടിച്ച് വന്ന കാര്‍ ആറ്റിങ്ങലില്‍ പാര്‍ക്ക് ചെയ്തപ്പോഴാണ് തീയും പുകയും ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ യാത്രക്കാര്‍ പുറത്തിറങ്ങി . കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി.
കത്തിയ കാറിന് അടുത്ത് പെട്രോള്‍ ടാങ്കര്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നെന്ന് പറഞ്ഞ അഗ്നി രക്ഷാ സേന സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായതെന്നും അറിയിച്ചു.
















