തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം വരുത്തി. ചോദ്യങ്ങളുടെ എണ്ണം 20 നിന്നും 30 ആക്കിയപ്പോള്‍ ടെസ്റ്റ് വിജയിക്കണമെങ്കില്‍ 18 ഉത്തരങ്ങള്‍ ശരിയാക്കണം.
ഓരോ ചോദ്യത്തിനും 30 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കണം.മുമ്പ് ടെസ്റ്റ് പാസാവാന്‍ 20 ചോദ്യങ്ങള്‍ക്ക് 12 ശരിയുത്തരങ്ങള്‍ മതിയായിരുന്നപ്പോള്‍ 15 സെക്കന്‍ഡായിരുന്നു ഉത്തരങ്ങള്‍ നല്‍കാനുള്ള സമയം.
ടെസ്റ്റിന് മുമ്പ് എംവിഡി ലീഡ്‌സ് എന്ന മൊബൈല്‍ ആപ്പില്‍ മോക്ക് ടെസ്റ്റ് നടത്തും. ഈ മോക്ക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. മോക്ക് ടെസ്റ്റ് ജയിച്ചാല്‍ റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് നേടിയവരെ നിര്‍ബന്ധിത പ്രീ-ഡ്രൈവേഴ്‌സ് ക്ലാസില്‍ നിന്ന് ഒഴിവാക്കും . ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലകര്‍ക്കും മോക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കി. ഈ സര്‍ട്ടിഫിക്കറ്റ് നേടാത്തവരുടെ പരിശീലക ലൈസന്‍സ് പുതുക്കി നല്‍കില്ല.
















