Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിദേശ യാത്രകളില്‍ രാഹുലിന് മറയോ?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 13, 2025, 12:23 pm IST
in Editorial

വിദേശയാത്രകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നിരന്തരം സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കാണിച്ച് സുരക്ഷയുടെ ചുമതലയുള്ള സിആര്‍പിഎഫ് രാഹുലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്‌ക്കും കത്ത് നല്‍കിയിരിക്കുകയാണ്. വിദേശയാത്രകള്‍ക്കിടെ 113 തവണയാണ് ഈ നേതാവ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയ്‌ക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിന് നല്‍കുന്നത്. 10 മുതല്‍ 12 വരെ സുരക്ഷാഭടന്മാരാണ് ഈ സുരക്ഷ ഒരുക്കുന്നത്. ഇതുമായി സഹകരിക്കാന്‍ രാഹുല്‍ തയ്യാറാവാത്തതാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്തെഴുതാന്‍ സിആര്‍പിഎഫിനെ പ്രേരിപ്പിച്ചത്. ഭാവി യാത്രകളില്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ എപ്പോഴും നിരുത്തരവാദിത്വത്തോടെ പെരുമാറുന്ന രാഹുല്‍ ഇതിന് തയ്യാറാവുമോ എന്ന് കണ്ടറിയണം.

വിദേശയാത്രകള്‍ നടത്തുന്ന ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള നേതാക്കള്‍ യെല്ലോ ബുക്ക് പ്രോട്ടോക്കോള്‍ പ്രകാരം, യാത്രകളുടെ വിശദാംശങ്ങള്‍ സുരക്ഷാ വിഭാഗത്തെ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. എന്നാല്‍, ആരെയും അറിയിക്കാതെ വിദേശയാത്രകള്‍ നടത്തുന്ന രാഹുല്‍ ഈ നിയമം പാലിക്കാറില്ല. വിയറ്റ്‌നാം, ദുബായ്, ഖത്തര്‍, ലണ്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് രാഹുല്‍ നടത്തിയ യാത്രകളെക്കുറിച്ച് സിആര്‍പിഎഫിന്റെ കത്തില്‍ പറയുന്നുണ്ട്. ഈ കത്ത് തങ്ങളുടെ നേതാവിനെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണെന്ന് വാദിക്കുകയാണ് കോണ്‍ഗ്രസ്. ജോഡോ യാത്രയ്‌ക്കിടയിലും ഈ നേതാവ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചിരുന്നു.

ഇടയ്‌ക്കിടെ ആരെയും അറിയിക്കാതെ വിദേശരാജ്യങ്ങളിലേക്ക് മുങ്ങുക രാഹുലിന്റെ പതിവാണ്. രാജ്യത്ത് ജനങ്ങള്‍ ഗുരുതരമായ പ്രകൃതിക്ഷോഭങ്ങളില്‍ വലയുമ്പോഴും മറ്റും അവിടങ്ങളില്‍ എത്തിനോക്കുക പോലും ചെയ്യാതെ രാജ്യം വിടുന്ന രീതി രാഹുലിനുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കുപോലും തങ്ങളുടെ നേതാവ് എവിടെയാണുള്ളതെന്ന് പറയാന്‍ കഴിയാറില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പലപ്പോഴും പാര്‍ട്ടി നേതാക്കള്‍ അപമാനിതരാവാറുമുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ യാതൊരു വീണ്ടു വിചാരവും രാഹുല്‍ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും, രാജ്യത്തിന്റെ സംവിധാനങ്ങള്‍ ബാധകമല്ല എന്ന സമീപനമാണ് ഈ നേതാവ് സ്വീകരിക്കുന്നത്.

രാഹുല്‍ പൊതുപ്രവര്‍ത്തകനാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമാണ്. ഇങ്ങനെയൊരാള്‍ എന്തിനാണ് വിദേശങ്ങളില്‍ രഹസ്യ സ്വഭാവമുള്ള യാത്രകള്‍ നടത്തുന്നത്? വ്യക്തിപരമായും രാഷ്‌ട്രീയമായും രാഹുലിന്റെ വിദേശയാത്രകള്‍ സുതാര്യമല്ല. എന്തൊക്കെയോ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു എന്നു വ്യക്തം. വിദേശരാജ്യങ്ങളില്‍ ചെന്ന് സ്വന്തം രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചില വ്യക്തികളുമായി രാഹുല്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും, പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. കുറ്റകരമായ ഇത്തരം നടപടികള്‍ തുടരുന്നതിനു വേണ്ടിയാണ് വിദേശയാത്രകളുടെ വിവരങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് നല്‍കാതിരിക്കുന്നതെന്ന് സംശയിക്കേണ്ടി വരുന്നു.

പൊതുപ്രവര്‍ത്തകന്‍ ആയ വ്യക്തി നിബന്ധനകള്‍ പാലിച്ചിരിക്കണം. അധികൃതരെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കുക തന്നെ വേണം. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണേണ്ടതില്ല. പുറത്തു പറയാന്‍ കഴിയാത്ത, അല്ലെങ്കില്‍ ജനങ്ങള്‍ അറിയരുതെന്ന് വിചാരിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ രാഹുലിന്റെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ടോ എന്ന സംശയം ദിവസം ചെല്ലുന്തോറും ബലപ്പെട്ടു വരികയാണ്. വിദേശയാത്രകളില്‍ സുരക്ഷാച്ചട്ടങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് സിആര്‍പിഎഫ് രണ്ടാമതും കത്ത് നല്‍കിയതോടെ ജനങ്ങളുടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇത് നീക്കേണ്ട ബാധ്യത രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്.

Tags: CRPFforeign tripsCongress leader Rahul Gandhiviolating security norms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

22 സൈനികരുടെ മരണത്തിന് കാരണക്കാരനായ നക്സലൈറ്റ് നേതാവിനെ കാലപുരിക്ക് അയച്ച് സുരക്ഷാ സേന ; ഇന്ന് കീഴടങ്ങിയത് 12 മാവോയിസ്റ്റുകൾ

Kerala

സിമ്രാൻ ബാല; ഈ പേര് ഇനി ഭാരത റിപ്പബ്ലിക്-സൈനിക ചരിത്രത്തിൽ; വീണ്ടും സിന്ദൂരക്കുറിയായി വനിതാ നേതൃത്വം

ബൈക്ക് അഭ്യാസപ്രകടനം നടത്തുന്ന സംഘാംഗങ്ങളായ ടി.എസ്. ആര്യ, സി. മീനാംബിക, ആര്‍. വിനീത, അഞ്ജു സജീവ്, എം.കെ. ജിന്‍സി, അപര്‍ണ ദേവദാസ്, സി.വി. അശ്വതി, ബി. ശരണ്യ, എന്‍. സന്ധ്യ (സിആര്‍പിഎഫ്)
Kerala

77മത് റിപ്പബ്ലിക് ദിനം: അഭിമാനമാകാന്‍ ബൈക്ക് അഭ്യാസപ്രകടന സംഘം

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

India

ഛത്തീസ്‌ഗഡില്‍ 12 നക്‌സലൈറ്റുകളെ വധിച്ചു, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; ഈ വര്‍ഷം ഛത്തീസ് ഗഢില്‍ വധിച്ചത് 239 മാവോയിസ്റ്റുകളെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.