Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ കാര്‍ഷിക സമൃദ്ധിക്ക് ഉത്തേജനമേകും

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Sep 13, 2025, 12:19 pm IST
in Main Article

സുതാര്യവും, നിഷ്പക്ഷവും, സത്യസന്ധവുമായ രീതിയില്‍ പൊതു ദേശീയ വിപണി തുറന്ന് സാമ്പത്തിക സമാഹരണത്തിനുള്ള മാര്‍ഗം ആയാണ് 2017 ഏപ്രില്‍ 12ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയത്. ഗ്രാമീണ ഭാരതത്തിന്റെ സാമ്പത്തിക ചിത്രം മാറ്റിവരയ്‌ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കിയ പദ്ധതി ‘സാമ്പത്തിക രംഗത്ത് മാത്രമല്ല രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും വലിയൊരളവോളം വഴിയൊരുക്കി. ഇപ്പോള്‍ പുതുക്കിയ ജിഎസ്ടി നിരക്കുകളും പരിധികളും നമ്മുടെ കാര്‍ഷിക മേഖലയ്‌ക്ക് കൂടുതല്‍ ഉണര്‍വും, ഉത്തേജനവും, പ്രോത്സാഹനവും ഉറപ്പാക്കുന്നതാണ്. പ്രധാനമായും കാര്‍ഷിക ഉപകരണങ്ങളുടെ ജിഎസ്ടി കുറച്ചത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ചെറുകിട, ഇടത്തരം കൃഷിക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം നല്‍കും.

യന്ത്ര സഹായത്തോടെ കൃഷി ഇറക്കുമ്പോള്‍ ഈ രംഗത്ത് നിലവില്‍ അനുഭവപ്പെടുന്ന വലിയ ചെലവ് ഒരു പരിധിവരെ കുറയ്‌ക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നേടാനും സാധിക്കും. ഉത്പാദനം വര്‍ദ്ധിക്കുകയും ചെലവ് കുറയുകയും ചെയ്യുന്നത് കര്‍ഷകരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കും. കാര്‍ഷിക ഉപകരണങ്ങളുടെ ജിഎസ്ടി നിരക്ക് കേന്ദ്രസര്‍ക്കാര്‍ 18% ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്.

ട്രാക്ടര്‍, ഹാര്‍വെസ്റ്റര്‍, റോട്ടോവേറ്റര്‍ എന്നിങ്ങനെ വിവിധതരം കാര്‍ഷിക ഉപകരണങ്ങളുടെ ജിഎസ്ടി 5% ആയിട്ടുണ്ട്. നേരത്തെ ഒന്‍പതു ലക്ഷം രൂപ വിലയുണ്ടായിരുന്ന ട്രാക്ടര്‍ ഇപ്പോള്‍ വാങ്ങുമ്പോള്‍ കര്‍ഷകന് 65,000 രൂപ ലാഭിക്കാം. അഞ്ച് ലക്ഷത്തി എണ്‍പതിനായിരം രൂപ വിലയുണ്ടായിരുന്ന 35 കുതിരശക്തിയുള്ള (എച്ച്പി) ട്രാക്ടര്‍ വാങ്ങുമ്പോള്‍ 41,000 രൂപയും 45 എച്ച്പി ട്രാക്ടറിന് 45,000 രൂപയും 50 എച്ച്പി ട്രാക്ടറില്‍ 53,000 രൂപയും 75 എച്ച്പി ട്രാക്ടറിന് ഏകദേശം 63,000 രൂപയും വിലയില്‍ കുറവ് വരും. അതുപോലെ 1,69,643 രൂപ വില വരുന്ന 13 എച്ച്പി പവര്‍ ടില്ലറിന് ഏകദേശം 12,000 രൂപ ഇളവ് ഉണ്ടാവും. നടീല്‍ യന്ത്രത്തിന് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ആയിരുന്നു വില. ഇതില്‍ 15,400 രൂപ കര്‍ഷകര്‍ക്ക് ലാഭിക്കാന്‍ കഴിയും. പുല്ല് നീക്കം ചെയ്യാനും നിലം ഒരുക്കാനും ഉപയോഗിക്കുന്ന 7.5 എച്ച്പി പവര്‍ ടില്ലറിന് നേരത്തെ 78,000 രൂപ ആയിരുന്നു വിലയെങ്കില്‍ ഇനി 72,505 രൂപ നല്‍കിയാല്‍ മതിയാകും. വിലയില്‍ 5,495 രൂപയുടെ കുറവാണ് ഉണ്ടാവുന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന വിത്ത്-വളം ടില്ലറിന് ഏകദേശം 10,500 രൂപയുടെയും സംയോജിത വിളവെടുപ്പ് ഉപകരണത്തിലെ 14 അടി കട്ടര്‍ ബാറിന് 18,750 രൂപയും കുറവുണ്ടാവും. 1,51,000 രൂപ വിലയുള്ള ഹാപ്പി സീഡറിന് 10,600 വരെ കുറവ് ലഭിക്കും. കച്ചി മുറിച്ച് മുകളിലിടുന്ന മള്‍ച്ചറിന് 11,500 രൂപയോളം വില കുറയും. ഇങ്ങനെ കാര്‍ഷിക മേഖലയെ അടിമുടി പരിഷ്‌കരിക്കുന്ന യന്ത്രോപകരണങ്ങളുടെ ജിഎസ്ടി നിരക്കില്‍ വരുത്തിയ മാറ്റം കര്‍ഷകര്‍ക്ക് വന്‍തോതില്‍ പ്രയോജനപ്രദമാകും. കൂടാതെ പഴങ്ങളും പച്ചക്കറികളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി സംസ്‌കരിച്ചു ടിന്നില്‍ അടച്ചു വിപണിയില്‍ എത്തിക്കുന്നവര്‍ക്ക്; പച്ചക്കറി, പഴവര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ ജിഎസ്ടി കുറച്ചത് നേരിട്ട് പ്രയോജനപ്രദമാകും. ശീതീകരിച്ചു വിപണനം ചെയ്യുന്ന സംരക്ഷിത ഭക്ഷ്യ സംസ്‌കരണ മേഖലകള്‍ക്കും ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് മത്സ്യകൃഷി നടക്കുന്നുണ്ട്. കടലില്‍ മാത്രമല്ല ഇപ്പോള്‍ വയലുകളിലും കുളങ്ങളിലും വലിയ തോതില്‍ മത്സ്യകൃഷിയുണ്ട്. സംസ്‌കരിച്ച മത്സ്യങ്ങളുടെ നികുതി നിരക്ക് കുറച്ചത് രാജ്യത്തുടനീളം മത്സ്യകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്യും. പ്രകൃതിദത്ത തേനിന്റെ ജിഎസ്ടി കുറച്ചത് തേനീച്ച കര്‍ഷകര്‍ക്കും ഏറെ പ്രയോജനപ്രദമാണ്. ഊര്‍ജ്ജാധിഷ്ഠിത ഉപകരണങ്ങളുടെ ജിഎസ്ടി 5% ആക്കിയത് മറ്റൊരു നേട്ടമാണ്. കര്‍ഷകരെ ഊര്‍ജദാതാക്കളാക്കാന്‍ ഊര്‍ജ്ജിത ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ഈ മേഖലയില്‍ ഗവേഷണാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ഉപകരണങ്ങള്‍ക്കും പുതിയ ജിഎസ്ടി പരിഷ്‌കരണത്തിലൂടെ വില കുറയും. കണികാ ജലസേചനം (ഡ്രിപ്പ് ഇറിഗേഷന്‍) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കും ജിഎസ്ടി കുറച്ചിട്ടുണ്ട്. ഗ്രാമീണ ഭാരതത്തിന്റെ ത്വരിത വികസനം ലക്ഷ്യമാക്കി സിമന്റ്, ഇരുമ്പ് എന്നിവയുടെ ജിഎസ്ടി കുറച്ചത് പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ വീട് നിര്‍മിക്കുന്നതിന്റെ ചെലവ് കുറയ്‌ക്കും. ഇരുമ്പിന്റെയും, സിമന്റിന്റെയും വിലക്കുറവ് പാവപ്പെട്ട കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും വീട് നിര്‍മാണം കുറച്ചുകൂടി എളുപ്പമാക്കും. ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ഇത് ഗുണം ചെയ്യും. പ്രകൃതിദത്ത കൃഷിക്കും ജൈവ കൃഷിക്കും ഉത്തേജനം നല്‍കുന്നതാണ് സര്‍ക്കാരിന്റെ ജിഎസ്ടി പരിഷ്‌കരണം എന്ന് നിസ്സംശയം പറയാം. ഈ നടപടിയുടെ ഭാഗമായി സംയോജിത കൃഷിയിലേക്ക് രാജ്യത്തെ നയിക്കാന്‍ സാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയുടെ മാത്രം കൃഷിയല്ല, മറിച്ച്, അതിനൊപ്പം കാര്‍ഷിക അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ പരിഷ്‌കാരങ്ങള്‍ ഉണര്‍വ് പകരും. കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ ചുവടുവെപ്പാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജിഎസ്ടി പരിഷ്‌കരണത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നത്.

ഇതിനോടൊപ്പം ‘സ്മാം’ പദ്ധതിയിലൂടെ രാജ്യത്തുടനീളം ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ 40% മുതല്‍ 80% വരെ സബ്‌സിഡിയോടെ കാര്‍ഷികോപകരണങ്ങള്‍ മോദി സര്‍ക്കാര്‍ വിതരണം ചെയ്യുന്നുമുണ്ട്.
പാലിനും ഇനി ജിഎസ്ടി ഉണ്ടാകില്ലെന്നത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്നതിനോടൊപ്പം പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പാല്‍ സംഭരിച്ച് ക്ഷീരോല്പന്നങ്ങള്‍ തയ്യാറാക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും ഇത് പ്രയോജനം ചെയ്യും.

വെണ്ണ-നെയ്യ് എന്നിവയുടെ ജിഎസ്ടി കുറച്ചത് തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ക്ഷീരമേഖലയ്‌ക്ക് ഏറെ ഗുണം ചെയ്യും. ക്ഷീരമേഖലയുടെ പുരോഗതി ക്ഷീരകര്‍ഷകരേയും പുരോഗതിയിലേക്ക് നയിക്കും. ജൈവ കീടനാശിനികള്‍ക്കും സൂക്ഷ്മ പോഷകങ്ങള്‍ക്കും ജിഎസ്ടി കുറച്ചിട്ടുണ്ട്. ഇത് പ്രകൃതിദത്ത കൃഷിക്കും ജൈവകൃഷിക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. ജൈവ- കാര്‍ഷിക സാമഗ്രികളുടെ വില കുറയുന്നത് രാസവളങ്ങളില്‍ നിന്ന് ജൈവവളത്തിലേക്ക് മാറാന്‍ കര്‍ഷകര്‍ക്ക് പ്രേരണയേകും. അമോണിയ, സള്‍ഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5% ആയി കുറച്ചിട്ടുണ്ട്. രാസവള നിര്‍മാണത്തിലെ മുഖ്യ അസംസ്‌കൃത വസ്തുക്കളായ ഇവയ്‌ക്കു വില കുറയുന്നതിലൂടെ രാസവളത്തിന്റെ വില കുറയും. അതും കര്‍ഷകര്‍ക്ക് ഗുണകരമാകും.

ഇന്ന് ഭാരതം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. യുഎസിനെയും ചൈനയെയും മറികടക്കുന്നതാണ് ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക്. നിലവിലെ വളര്‍ച്ചാ നിരക്കില്‍ നാം മുന്നേറുകയാണെങ്കില്‍ ഈ ദശകം അവസാനിക്കുന്നതിന് മുമ്പ് തന്നെ ജര്‍മ്മനിയെ മറികടന്ന് വിപണി വിനിമയ അടിസ്ഥാനത്തില്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാന്‍ ഭാരതത്തിനാവും. നമ്മുടെ ഈ മുന്നേറ്റം ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആഗോള വളര്‍ച്ചയുടെ 15 ശതമാനത്തില്‍ അധികമാണ് ഇപ്പോള്‍ നമ്മുടെ സംഭാവന.

ശക്തമായ വളര്‍ച്ച, ധനപരമായ വിശ്വസ്തത, സാമ്പത്തിക ഏകീകരണം എന്നിവ മൂലം എസ് ആന്‍ഡ് പി പോലുള്ള അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സികള്‍ ഭാരതത്തിന്റെ സോവറിന്‍ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തിയിട്ടുണ്ട്. ബിബിബി മൈനസില്‍ നിന്ന് ബിബിബിയിലേക്ക് ഭാരതത്തിന്റെ റേറ്റിങ് എസ് ആന്‍ഡ് പി ഉയര്‍ത്തിയത് കഴിഞ്ഞ മാസമാണ്. ഇത് നമ്മുടെ വായ്‌പാ ചെലവു കുറയ്‌ക്കാനും

നിക്ഷേപക അടിത്തറ വിപുലമാക്കാനും സഹായിക്കും. കഴിഞ്ഞ ഒരു ദശകത്തില്‍ 24.82 കോടി ഭാരതീയരെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കര കയറ്റാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടുണ്ട്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തിക്കല്‍, സൗജന്യ പാചക വാതക കണക്ഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ, പൈപ്പ് വഴി കുടിവെള്ളം എന്നിങ്ങനെ അടിസ്ഥാന സേവനങ്ങളുടെ വിതരണത്തിലും ഗുണപരമായ വലിയ മാറ്റങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ വഴിതുറന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളിലൂടെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പൗരന്മാരിലേക്കും സര്‍ക്കാര്‍ സഹായം നേരിട്ട് എത്തുകയാണ്. വികസന കുതിപ്പിന്റെ കാര്യത്തില്‍ ഒരു മാരത്തോണ്‍ ഓട്ടക്കാരന്റെ മനോനിലയിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തെ നയിക്കുന്നത്.

ഇതിനൊപ്പം ഭൂ സംരക്ഷണത്തിന്റെ പുതിയ ഗാഥ കൂടി രചിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. വെറും കണക്കുകളല്ല, മറിച്ച് കര്‍ഷകരുടെ കഠിനാധ്വാനത്തിന്റെയും അവരുടെ ശോഭനമായ ഭാവിയുടെയും നേര്‍സാക്ഷ്യമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വയ്‌ക്കുന്നത്.

കര്‍ഷകരെ സമൃദ്ധിയിലേക്ക് നയിച്ച് വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് സര്‍ക്കാര്‍.

(കര്‍ഷക മോര്‍ച്ച സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആണ് ലേഖകന്‍)

Tags: Revised GST ratesAgricultural developmentboost agricultural prosperity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കരുത്താര്‍ജ്ജിക്കുന്ന കാര്‍ഷിക വിപ്ലവം

India

നൂറ് ജില്ലകളിലെ കൃഷി വികസനത്തിന് പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന; പദ്ധതി ആറ് വര്‍ഷത്തേക്ക്

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞരുടെയും പ്രമുഖരുടെയും യോഗം
Kerala

കുട്ടനാടിന്റെ അടിസ്ഥാന വികസനത്തിന് അതോറിറ്റി രൂപീകരിക്കണം

ഗുജറാത്തിലെ ദാന്തിവാഡ കാര്‍ഷിക സര്‍വകലാശാല പരിസരത്ത് സംഘടിപ്പിച്ച ഭാരതീയ കിസാന്‍സംഘിന്റെ പതിനാലാമത് ദേശീയ കണ്‍വെന്‍ഷനില്‍ നിതി ആയോഗ് വൈസ് ചെയര്‍മാന്‍
സുമന്‍ ബേരി സംസാരിക്കുന്നു
India

കാര്‍ഷിക വികസനം വികസിത ഭാരതത്തിന് അടിത്തറ പാകും: സുമന്‍ ബേരി

India

പ്രധാനമന്ത്രിയുടെ ശ്രമം കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം; കാര്‍ഷികവികസനം വികസിത ഭാരതത്തിന് അടിത്തറ പാകും: സുമന്‍ ബേരി

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.