തിരുവനന്തപുരം: ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ്ജ് പിന്നെയും വിവാദത്തിൽ. ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്വന്തം കണക്ക് ഇന്ന് വീണ്ടും തിരുത്തി. നയമസഭാ സമ്മേളനം ചേരുന്നതിന്റെ ‘തലേന്നാണ്’ ഈ തിരുത്ത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണവും രോഗം ബാധിച്ചവരുടെ എണ്ണവും സംബന്ധിച്ചാണ് തിരുത്തൽ. ഇനിയും കൃത്യമായ രോഗകാരണവും പ്രതിരോധവും പൂർണഫലപ്രാപ്തിയുള്ള ചികിത്സയും കണ്ടെത്തിയിട്ടില്ലാത്ത അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ഉൾപ്പെടെയുള്ള കാര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ വിവാദം നിറഞ്ഞ നടപടികൾ. അമീബിക് മസ്തിഷ്‌ക ജ്വരം ഈ വർഷം ഇതുവരെ 66 പേർക്ക് ബാധിച്ചുവെന്നും 17 പേർ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ മാസം 10 ലെ കണക്കനുസരിച്ച് ഈ വർഷം രോഗം റിപ്പോർട്ട് ചെയ്ത 60 പേരിൽ 42 പേർക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ തിരുത്തൽ വരുത്തിയിരിക്കുകയാണ്. ഇക്കൊല്ലം 66 പേർക്കു രോഗം സ്ഥിരീകരിച്ചുവെന്നും 17 പേർ മരിച്ചുവെന്നുമാണ് പുതിയ കണക്കിൽ പറയുന്നത്. സെപതംബർ 12ന് രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 19 പേർക്കു രോഗം സ്ഥിരീകരിച്ചു. ഏഴു പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ഈ വർഷം ഇതുവരെ
– എലിപ്പനി ബാധിച്ചാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് 139.
– ഈ മാസം മാത്രം എലിപ്പനി ബാധിച്ച് 13 പേർ മരിച്ചു.
– ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 58 പേരും ഡെങ്കിപനി മൂലം 33 പേരും മരിച്ചു.
– പനിമൂലം 38 പേരും പേവിഷ ബാധ മൂലം 23 പേരുമാണ് മരിച്ചത്.














