കാത്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നേപ്പാളിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇപ്പോള്‍ നിയമിതയായ സുശീല കാര്‍ക്കി ഇങ്ങനെ പ്രതികരിച്ചു: ‘ആദ്യം ഞാന്‍ മോദിജിക്ക് നമസ്‌കാരം പറയാം. എനിക്ക് മോദിജിയെക്കുറിച്ച് നല്ല മതിപ്പുണ്ട്.’
‘ഇന്ത്യ എല്ലായ്‌പ്പോഴും നേപ്പാളിനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട്: അടുക്കളയില്‍ പാത്രങ്ങള്‍ ഒരുമിച്ച് സൂക്ഷിക്കുമ്പോള്‍, അവ എന്തെങ്കിലും ശബ്ദമുണ്ടാക്കും, അത് സ്വാഭാവികം!’ അവര്‍ പറഞ്ഞു.
‘ഇന്ത്യയുമായി ഞങ്ങള്‍ക്ക് കുറച്ചു നാളായി ബന്ധമില്ല. ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കും. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു അന്താരാഷ്‌ട്ര വിഷയമാകുമ്പോള്‍, ഒരുമിച്ച് ഇരുന്ന് ഒരു നയം രൂപീകരിക്കാനാവുമെന്നും അവര്‍ പറഞ്ഞു.
കാര്‍ക്കി ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് പഠിച്ചത്.















