തിരുവനന്തപുരം: ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയം വയ്‌ക്കാന്‍ ശ്രമിക്കവെ രണ്ടു പേര്‍ പൊലീസ് പിടിയിലായി. അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോള്‍ഡ് ലോണ്‍സ് ആന്‍ഡ് ഫിനാന്‍സില്‍ വള പണയം വയ്‌ക്കാനായെത്തിയ വര്‍ക്കല ചിലക്കൂര്‍ സ്വദേശി റൗഫ് ( 54 ), നെടുമങ്ങാട് ആനാട് ചുള്ളിമാനൂര്‍ മണിയംകോട് ലക്ഷം വീട്ടില്‍ രമ ( 50) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പണയം വയ്‌ക്കാന്‍ കൊണ്ട് വന്ന സ്വര്‍ണാഭരണത്തില്‍ സംശയം തോന്നിയ സ്ഥാപന ഉടമ വിവരം രഹസ്യമായി പൊലീസില്‍ അറിയിച്ചു.
ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോള്‍ വള മുക്കുപണ്ടമാണെന്ന് പ്രതികള്‍ സമ്മതിച്ചു. അന്വേഷണത്തില്‍ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഇരുവരും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ റൗഫിന്റെ പക്കല്‍ നിന്നും നിന്നും ആഭരണങ്ങളും ചെക്ക് ലീഫുകളും കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
















