മലപ്പുറം: അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി കണ്ടെത്തി.
കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആയി.
അതിനിടെ, ഒരു മാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. തീവ്ര തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍.
കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖതയും നിഷ്‌ക്രിയതയും സാധാരണമല്ലാത്ത പ്രതികരണങ്ങളും കാണാറുണ്ട്.
















