ന്യൂഡൽഹി∙ ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായി, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരും മുൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കുടുംബസമേതം ചടങ്ങിനെത്തി.















