Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മിസോറാം റെയില്‍വേ ഭൂപടത്തിലേക്ക്

അശ്വിനി വൈഷ്ണവ് by അശ്വിനി വൈഷ്ണവ്
Sep 12, 2025, 11:09 am IST
in Main Article

അശ്വിനി വൈഷ്ണവ്

(കേന്ദ്ര റെയില്‍വേ, ഇലക്ട്രോണിക്‌സ്,വിവരസാങ്കേതിക, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി)

വികസനത്തിനായി കാത്തിരിക്കുന്ന ഒരു വിദൂര അതിര്‍ത്തി പ്രദേശമായാണ് വടക്കുകിഴക്കന്‍ മേഖലയെ പതിറ്റാണ്ടുകളായി കണക്കാക്കിയിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വസിച്ചിരുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ പുരോഗതിയ്‌ക്കായുള്ള അഭിലാഷങ്ങള്‍ പേറി ജീവിച്ചു. എന്നാല്‍ അര്‍ഹിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും എത്തിപ്പിടിക്കാനാവാത്ത അവസ്ഥയില്‍ തുടരുകയായിരുന്നു അവര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ആക്ട് ഈസ്റ്റ് നയം ഇതെല്ലാം പഴങ്കഥയാക്കി മാറ്റി. വിദൂരമായ അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ നിന്ന്, രാജ്യത്തിന്റെ മുന്‍നിര പ്രദേശങ്ങളിലൊന്നായി ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖല അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സമാധാനം, പുരോഗതി, സമൃദ്ധി

റെയില്‍വേ, റോഡുകള്‍, വിമാനത്താവളങ്ങള്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി എന്നീ മേഖലകളിലെ റെക്കോര്‍ഡ് നിക്ഷേപത്തിലൂടെയാണ് ഈ പരിവര്‍ത്തനം സാധ്യമായത്. സമാധാന കരാറുകള്‍ സ്ഥിരത കൊണ്ടുവന്നു. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നു.

സ്വാതന്ത്ര്യാനന്തരം ആദ്യമായി, ഭാരതത്തിന്റെ വികസന ഗാഥയുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ മേഖല വീക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന്, റെയില്‍വേ നിക്ഷേപങ്ങള്‍ പരിഗണിക്കുക. 2009-14 നെ അപേക്ഷിച്ച് മേഖലയ്‌ക്കുള്ള ബജറ്റ് വിഹിതം അഞ്ച് മടങ്ങ് വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷം മാത്രം 10,440 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2014 മുതല്‍ 2025 വരെയുള്ള മൊത്തം ബജറ്റ് വിഹിതം 62,477 കോടി രൂപയാണ്. നിലവില്‍ 77,000 കോടി രൂപയുടെ റെയില്‍വേ പദ്ധതികള്‍ പുരോഗമിക്കുന്നു. വടക്കുകിഴക്കന്‍ മേഖല ഇത്തരത്തിലുള്ള റെക്കോര്‍ഡ് നിക്ഷേപത്തിന് മുമ്പെങ്ങും സാക്ഷ്യം വഹിച്ചിട്ടില്ല.

മിസോറാമില്‍ ഇതാദ്യം

ഈ വളര്‍ച്ചാ ഗാഥയിലെ അവിഭാജ്യഘടകമാണ് മിസോറാം. സമ്പന്നമായ സംസ്‌കാരത്തിനും, കായിക പ്രേമത്തിനും, മനോഹരമായ കുന്നുകള്‍ക്കും പേരുകേട്ട സംസ്ഥാനം. എന്നാല്‍, പതിറ്റാണ്ടുകളായി, കണക്റ്റിവിറ്റിയുടെ മുഖ്യധാരയില്‍ നിന്ന് സംസ്ഥാനം അകന്നു നിന്നു. റോഡ്, വ്യോമ കണക്റ്റിവിറ്റി പരിമിതമായിരുന്നു. തലസ്ഥാന നഗരത്തില്‍ പോലും റെയില്‍വേ എത്തിയിരുന്നില്ല. അഭിലാഷങ്ങള്‍ ശക്തവും സജീവവുമായിരുന്നെങ്കിലും വളര്‍ച്ചയുടെ ധമനികള്‍ ദൃശ്യമായിരുന്നില്ല. ഇപ്പോള്‍ സാഹചര്യം അടിമുടി മാറി.

പ്രധാനമന്ത്രി മോദി നാളെ ബൈറാബി-സൈരാങ് റെയില്‍പ്പാത ഉദ്ഘാടനം ചെയ്യുന്നത് മിസോറാമിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നാഴികക്കല്ലാണ്. 8,000 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച 51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത ഐസ്വാളിനെ ആദ്യമായി ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കും.

ഇതോടൊപ്പം, സൈരാങ് -ദല്‍ഹി (രാജ്ധാനി എക്സ്പ്രസ്), കൊല്‍ക്കത്ത (മിസോറാം എക്സ്പ്രസ്), ഗുവാഹത്തി (ഐസ്വാള്‍ ഇന്റര്‍സിറ്റി) എന്നീ മൂന്ന് പുതിയ ട്രെയിന്‍ സര്‍വീസുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. അതീവ ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഈ റെയില്‍പ്പാത കടന്നുപോകുന്നത്. ഇന്ത്യന്‍ റെയില്‍ ശൃംഖലയിലേക്ക് മിസോറാമിനെ ബന്ധിപ്പിക്കുന്നതിനായി റെയില്‍വേ എന്‍ജിനീയര്‍മാര്‍ 143 പാലങ്ങളും 45 തുരങ്കങ്ങളും നിര്‍മിച്ചു. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ളതാണ് നിര്‍മിക്കപ്പെട്ട ഒരു പാലം. വാസ്തവത്തില്‍, ഹിമാലയന്‍ ഭൂപ്രകൃതിയിലെ പ്രായോഗികത കണക്കിലെടുത്ത്, മറ്റെല്ലാ ഹിമാലയന്‍ പാതകളെയും പോലെ ഒരു പാലം, തുടര്‍ന്ന് ഒരു തുരങ്കം, തുടര്‍ന്ന് ഒരു പാലം എന്നിങ്ങനെയാണ് ഈ റെയില്‍പ്പാതയും നിര്‍മിച്ചിരിക്കുന്നത്.

ഹിമാലയന്‍ തുരങ്ക നിര്‍മാണ രീതി

വടക്കുകിഴക്കന്‍ ഹിമാലയം മൃദുവായ പര്‍വ്വത നിരകളാണ്. മൃദുവായ മണ്ണും ജൈവവസ്തുക്കളും അടങ്ങിയ വലിയ പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഈ സാഹചര്യത്തില്‍ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കുന്നതില്‍ അസാധാരണമായ വെല്ലുവിളികള്‍ നേരിട്ടു. മൃദുവായ മണ്ണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ടതോടെ പരമ്പരാഗത രീതികള്‍ പരാജയപ്പെട്ടു.

ഇതിനെ മറികടക്കാന്‍, നമ്മുടെ എന്‍ജിനീയര്‍മാര്‍ നൂതനവും സമര്‍ത്ഥവുമായ സമീപനം വികസിപ്പിച്ചെടുത്തു. അതിപ്പോള്‍ ഹിമാലയന്‍ തുരങ്ക നിര്‍മാണ രീതി എന്നറിയപ്പെടുന്നു. ഈ സാങ്കേതിക വിദ്യ പ്രകാരം, തുരങ്കനിര്‍മാണവും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി ആദ്യം മണ്ണ് സ്ഥിരപ്പെടുത്തുകയും പിന്നീട് ദൃഢമാക്കുകയും ചെയ്യുന്നു. മേഖലയിലെ ബുദ്ധിമുട്ടേറിയ പദ്ധതികളില്‍ ഒന്ന് പൂര്‍ത്തിയാക്കാന്‍ ഇത് നമ്മെ സഹായിച്ചു.

ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ള ഒരു പ്രദേശത്ത് വലിയ ഉയരത്തിലുള്ള പാലങ്ങളുടെ സ്ഥിരത ഉറപ്പാക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഇവിടെയും, പാലങ്ങളെ പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമാക്കുന്നതിന് പ്രത്യേക രൂപകല്‍പ്പനയും നൂതന സാങ്കേതിക വിദ്യകളും വിന്യസിച്ചു.

ലോകമെമ്പാടുമുള്ള സമാന ഭൂപ്രദേശങ്ങള്‍ക്ക് ഒരു മാതൃകയാണ് ഈ സ്വദേശി-നിര്‍മിത നൂതനാശയം. ഇത് സാധ്യമാക്കാന്‍ ആയിരക്കണക്കിന് എന്‍ജിനീയര്‍മാരും തൊഴിലാളികളും പ്രാദേശിക സമൂഹങ്ങളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചു.

നേട്ടങ്ങള്‍

വളര്‍ച്ചയുടെ എന്‍ജിനായി റെയില്‍വേ കണക്കാക്കപ്പെടുന്നു. ഇത് പുതിയ വിപണികളെ ബന്ധിപ്പിക്കുകയും വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മിസോറാമിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, പുതിയ റെയില്‍പ്പാത ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും.

മിസോറാമില്‍ നിന്ന് രാജധാനി എക്‌സ്പ്രസ് ആരംഭിക്കുന്നതോടെ, ഐസ്വാളിനും ദല്‍ഹിക്കും മധ്യേയുള്ള യാത്രാ സമയം 8 മണിക്കൂര്‍ കുറയും. പുതിയ എക്‌സ്പ്രസ് ട്രെയിനു
കള്‍ ഐസ്വാള്‍, കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള യാത്ര വേഗത്തില്‍ പൂര്‍ത്തിയാക്കാനും സുഗമമാക്കാനും സഹായിക്കും.

കര്‍ഷകര്‍ക്ക്, വിശിഷ്യാ മുള കൃഷിയിലും പൂന്തോട്ടപരിപാലനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക്, അവരുടെ ഉത്പന്നങ്ങള്‍ വിശാലമായ വിപണികളിലേക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും എത്തിക്കാന്‍ സാധിക്കും.

ഭക്ഷ്യധാന്യങ്ങള്‍, വളങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ ചരക്ക് നീക്കം സുഗമമാകും. മിസോറാമിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വഴിതെളിയുന്നതോടെ വിനോദസഞ്ചാരത്തിനും ഉത്തേജനം ലഭിക്കും. ഇത് പ്രാദേശിക ബിസിനസുകള്‍ക്കും യുവാക്കള്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കും.

ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ എന്നിവയിലേക്ക് മികച്ച പ്രവേശനം ഉറപ്പാക്കാനാകും.

മിസോറാമിനെ സംബന്ധിച്ചിടത്തോളം, ഈ കണക്റ്റിവിറ്റി മേല്പറഞ്ഞവയും അതിലധികവുമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇനി മേല്‍, ഐസ്വാള്‍ കേവലം വിദൂരസ്ഥലമായ ഒരു പ്രദേശമല്ലെന്നര്‍ത്ഥം.

രാജ്യമെമ്പാടുമുള്ള വികസനം

രാജ്യമെമ്പാടുമുള്ള റെയില്‍വേ വികസനം റെക്കോര്‍ഡ് പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നു. അടുത്തിടെ 100-ലധികം അമൃത് ഭാരത് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു. 1200 സ്റ്റേഷനുകള്‍ കൂടി വികസനപാതയിലാണ്. ഇവയെല്ലാം യാത്രികര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ പ്രദാനം ചെയ്യും. നഗരങ്ങളില്‍ വളര്‍ച്ചയുടെ പുതിയ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും.
150-ലധികം അതിവേഗ വന്ദേ ഭാരത് ട്രെയിനുകള്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുടെ കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നു. ഏതാണ്ട് മുഴുവന്‍ ശൃംഖലയുടെയും വൈദ്യുതീകരണം അതിനെ കൂടുതല്‍ ഹരിതാഭമാക്കുന്നു.

2014 ന് ശേഷം, 35,000 കിലോമീറ്റര്‍ റയില്‍പ്പാത പുതുതായി നിര്‍മിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളില്‍ സാധ്യമായതിനേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം മാത്രം 3,200 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈനുകള്‍ കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ മേഖലയിലും വികസനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ഈ വേഗത പ്രതിഫലിക്കുന്നു.

വടക്കുകിഴക്കന്‍ മേഖലയ്‌ക്കായുള്ള ദര്‍ശനം

‘നമ്മെ സംബന്ധിച്ചിടത്തോളം, ഈസ്റ്റ് (EAST) എന്നാല്‍ – ശാക്തീകരിക്കുക, പ്രവര്‍ത്തിക്കുക, ദൃഢീകരിക്കുക, പരിവര്‍ത്തനം ചെയ്യുക’ (Empower, Act, Strengthen and Transform) എന്നാണര്‍ത്ഥമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. വടക്കുകിഴക്കന്‍ മേഖലയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ സത്ത ഈ വാക്കുകളില്‍ ഉള്‍ക്കൊള്ളുന്നു.

വിവിധ മേഖലകളിലെ നിര്‍ണായക നടപടികള്‍ മേഖലയുടെ പരിവര്‍ത്തനം ഉറപ്പാക്കിയിട്ടുണ്ട്. അസമില്‍ ടാറ്റ നടപ്പാക്കുന്ന സെമികണ്ടക്ടര്‍ പദ്ധതി, അരുണാചല്‍ പ്രദേശിലെ ടാറ്റോ പോലുള്ള ജലവൈദ്യുത പദ്ധതികള്‍, ബോഗിബീല്‍ റെയില്‍-കം-റോഡ് ബ്രിഡ്ജ് പോലുള്ള അദ്ഭുതകരമായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ മേഖലയെ പുനര്‍നിര്‍മിക്കുന്നു.

ഇവയ്‌ക്കൊപ്പം, 10 പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളും ഗുവാഹത്തിയില്‍ എയിംസും സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നു.

അതിര്‍ത്തിപ്രദേശങ്ങള്‍ മുന്‍നിരയിലേക്ക്

റോഡുകള്‍ക്കും സ്‌കൂളുകള്‍ക്കും റെയില്‍വേയ്‌ക്കുമായി കാത്തിരിക്കാനാണ് പതിറ്റാണ്ടുകളായി മിസോറാമിലെ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ആ കാത്തിരിപ്പ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയ്‌ക്കായി പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ദര്‍ശനത്തിന് ഉത്തമോദാഹരണമാണ് ഈ പദ്ധതികള്‍. ഒരുകാലത്ത് കേവലം അതിര്‍ത്തിയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ വളര്‍ച്ചയുടെ പതാകവാഹകരായി വാഴ്‌ത്തപ്പെടുന്നു.

 

Tags: mizoramIndian RailwaysAshwini Vaishnaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ എത്തിച്ചു, ഇന്ത്യയോട് ശത്രുതയുള്ള മിസോറാമിലെ വംശീയ വിഭാഗങ്ങളെ കണ്ടു…7 വിദേശികൾ എൻഐഎ പിടിയില്‍

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു ; ഹരിയാനയിലെ ജിന്ദിൽ നിന്ന് സോണിപ്പത്തിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

രാഹുല്‍ ഗാന്ധി (ഇടത്ത്) എഐ ഉച്ചകോടിയില്‍ ഗാല്‍ഗോതിയാസ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് എത്തിയ നേഹാ സിങ്ങ് (നടുവില്‍) ആന്ത്രോപിക് എഐ കമ്പനിയുടെ സിഇഒ ഡാരിയോ ദല്‍ഹിയില്‍ സംസാരിക്കുന്നു (വലത്ത്)
India

മൈക്ക് കണ്ട ആവേശത്തിന് ഇല്ലാത്തത് പറഞ്ഞ ഒരു പ്രൊഫസറുടെ പേരില്‍ എഐ ഉച്ചകോടി എന്ത് പിഴച്ചു രാഹുല്‍ ഗാന്ധി?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.