പത്തനംതിട്ട: നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോന്നി ഞള്ളൂരില്‍ ആണ് അക്രമം ഉണ്ടായത്.
സജു എന്നയാള്‍ക്കാണ് കുത്തേറ്റത്.ഇയാളെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെന്നി ആണ് ആക്രമണം നടത്തിയത്. സാമ്പത്തിക തര്‍ക്കമാണ് കത്തിക്കുത്തില്‍ എത്തിയത്.സംഭവത്തിന് ശേഷം ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ച ബെന്നി വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
















