മലപ്പുറം: എയര്‍ഗണ്‍ ഉപയോഗിച്ച് നിറയൊഴിച്ച ശേഷം വയോധികന്‍ തൂങ്ങിമരിച്ചു.മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി ശിവദാസന്‍(66) ആണ് മരിച്ചത്.
വീട്ടിലെ കാര്‍ ഷെഡ്ഡില്‍ തൂങ്ങിയ നിലയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടത്.വലത്തെ നെറ്റിയില്‍ വെടിയുണ്ട തുളച്ചു കയറിയ നിലയിലാണ്.
ശിവദാസന്‍ തൂങ്ങി നിന്ന സ്ഥലത്ത് എയര്‍ഗണ്‍ പൊലീസ് കണ്ടെത്തി.വ്യാഴാഴ്ച രാവിലെ അയല്‍ വീട്ടുകാരാണ് ശിവദാസനെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.
















