തിരുവനന്തപുരം: അധ്യാപകന് അടിയേറ്റാല്‍ പോലും തിരിച്ച് കുട്ടിയെ തല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.കൊല്ലം അഞ്ചാലുംമൂടില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപകന്റെ നടപടി ഒരു കാരണവശാലും ശരിയല്ലെന്നും വിദ്യാര്‍ഥികളെ തല്ലരുതെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. ഈ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ആദ്യം അധ്യാപകനെ മര്‍ദ്ദിച്ചത് വിദ്യാര്‍ഥിയാണെന്നും അതിനുശേഷമാണ് അധ്യാപകന്‍ തിരിച്ച് മര്‍ദ്ദിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
















