ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എബിവിപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. സാധ്യത പട്ടികയില്‍ ഉള്ള ആര്യന്‍ മാന്‍, ദീപിക ഝാ, ഗോവിന്ദ് തന്‍വര്‍, കുനാല്‍ ചൗധരി, ലക്ഷ്യരാജ് സിംഗ്, യഷ് ദബാസ് എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. സെന്‍ട്രല്‍ പാനലില്‍ മത്സരിക്കുന്ന നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തുവിടും. അവസാനഘട്ട പരിശോധനകളില്‍ നോമിനേഷന്‍ റദ്ദാക്കപ്പെട്ടാല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ എബിവിപിയില്‍ നിന്ന് കൂടുതല്‍ പേര്‍ നാമ നിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ഇന്നാണ് പത്രിക പിന്‍വലിക്കേണ്ട അവസാന ദിനം. ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിടും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആറ് എബിവിപി പ്രവര്‍ത്തകര്‍ക്കും സംസ്ഥാന സെക്രട്ടറി സാര്‍ത്ഥക് ശര്‍മ ആശംസകള്‍ അറിയിച്ചു. ഇത്തവണ നാല് സീറ്റുകളിലും വിജയിച്ച് എബിവിപി ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















