തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകള്‍ക്ക് ആണെങ്കിലും നിയമനത്തിന് ടെസ്റ്റ് നടത്തുന്നത് സര്‍ക്കാരിന്‌റെ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഒരോ കുട്ടിയ്‌ക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ഈ നടപടിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം മാനേജുമെന്‌റുകളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുയരുമെന്ന് തോന്നിയതിനാലാവാം, അല്‍പ്പം കഴിഞ്ഞപ്പോള്‍ മന്ത്രി കുറിപ്പ് പിന്‍വലിച്ചിരുന്നു. അടുത്തിടെയായി മനസില്‍ തോന്നുന്ന ആശയങ്ങള്‍ ഉടനടി ഫേസ് ബുക്കില്‍ കുറിക്കുന്ന ശീലം മന്ത്രിക്കുണ്ട്. അപ്രായോഗിക ആശയങ്ങളും പങ്കുവയ്‌ക്കാറുണ്ട്. മധ്യവേനലവധി മാറ്റം അടക്കമുളള ചില കുറിപ്പുകള്‍ വലിയ ചര്‍ച്ചയ്‌ക്കും വഴിവച്ചിരുന്നു.
















