തൃശൂര്‍ : തൃശൂരിലെ പുലിക്കളിയ്‌ക്കും ആറന്‍മുള ഉതൃട്ടാതി വള്ളംകളിയ്‌ക്കും കേന്ദ്ര സഹായം എത്തിച്ച് സുരേഷ് ഗോപി എംപിയുടെ ഇടപെടല്‍. ആകെ 24 ലക്ഷം രൂപയാണ് പുലിക്കളിക്ക് അനുവദിച്ചതെങ്കില്‍ 15 ലക്ഷം രൂപയാണ് ആറന്‍മുള ഉതൃട്ടാതി വള്ളംകളിക്ക് അനുവദിക്കുക.
ഒരു പുലിക്കളിസംഘത്തിന് മൂന്ന് ലക്ഷം രൂപ എന്ന വിധത്തില്‍ എട്ടു സംഘങ്ങള്‍ക്കായി 24 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡിപിപിഎച്ച് വഴിയാണ് ഈ സഹായം സുരേഷ് ഗോപി ലഭ്യമാക്കിയത്. ഇത് ടൂറിസം വകുപ്പിന്റെ പദ്ധതിയാണ്. മൂന്ന് ലക്ഷം രൂപ വീതം എട്ട് പുലിക്കളിസംഘങ്ങള്‍ക്കാണ് ഈ തുക നല്‍കിയത്
ആറന്‍മുള ഉതൃട്ടാതി വള്ളം കളിക്ക് അനുവദിച്ച 15 ലക്ഷം രൂപ കേന്ദ്ര ടൂറിസം വകുപ്പാണ് നല്‍കുക.
















